സിഡ്നി: ഇരുപത്തിയഞ്ചുവർഷം പൂർത്തിയാക്കുന്ന സിഡ്നി ബെഥേൽ മാർത്തോമ്മാ ഇടവകയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എക്യൂമെനിനിക്കൽ കുടുംബ നവീകരണ ധ്യാനം നവംബർ 2 ,3 ,4 ,5 തീയതികളിൽ നടക്കും. പ്രശസ്ത ധ്യാന ഗുരുവും പ്രഭാഷകനുമായ ഫാ. ബോബി ജോസ് കട്ടികാട് ധ്യാനം നയിക്കും. 2 ,3 ,4 തീയതികളിൽ വൈകിട്ട് 6.30നും, 4നു ശനിയാഴ്ച ആധുനിക ജീവിത ശൈലിയും കുടുംബ ജീവിതവും എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക ധ്യാനവും നടക്കും. നവംബർ 5 ഞായറാഴ്ച രാവിലെ 8.30നു ആരംഭിക്കുന്ന വി. കുർബാന ശുശ്രൂഷയ്ക്കുശേഷം നടക്കുന്ന ഇടവക ദിന, കുടുംബദിന പരിപാടികളോടനുബന്ധിച്ചു ഫാ. ബോബി സന്ദേശം നൽകും.
കൂടുതൽ വിവരങ്ങൾക്ക് റവ .തോമസ് കോശി 0400221158
റിപ്പോർട്ട്: ജെയിംസ് ചാക്കോ
കൂടുതൽ വിവരങ്ങൾക്ക് റവ .തോമസ് കോശി 0400221158
റിപ്പോർട്ട്: ജെയിംസ് ചാക്കോ