പൊതുമരാമത്ത് വകുപ്പിൽ ക്ലർക്കായി ജോലിയിലിരിക്കെ 10-6-2017ൽ നീതിന്യായ വകുപ്പിൽ ക്ലർക്കായി പിഎസ്സി വഴി നിയമനം ലഭിച്ചു. രണ്ടു തസ്തികയുടെയും ശന്പള സ്കെയിൽ സമാന രീതിയിലുള്ളതാണ് (19,000- 43,600). ഞാൻ പുതിയ വകുപ്പിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. സമാന തസ്തികയായതിനാൽ എന്റെ ശന്പളം, ഇൻക്രിമെന്റ് എന്നിവ സംരക്ഷിച്ചുകിട്ടി. ഞാൻ പൊതുമരാമത്ത് വകുപ്പിലേക്ക് തിരികെ പോകുന്നതിന് അപേക്ഷിക്കാൻ ഉദ്ദേശിക്കുന്നു. മാതൃവകുപ്പിൽ തിരികെ എത്തിയാൽ എന്റെ നിലവിലുള്ള ശന്പളം സംരക്ഷിച്ചുകിട്ടുമോ? മറ്റ് എന്തെങ്കിലും നഷ്ടം ഉണ്ടാകുമോ?
കെ.എം. സ്മിത, ഏറ്റുമാനൂർ
താങ്കൾക്ക് യാതൊരുവിധ നഷ്ടത്തിനും സാധ്യതയില്ല. ജനറൽ റൂൾ എട്ട് പ്രകാരം മാതൃവകുപ്പിലേക്ക് തിരികെ പോകുന്ന താങ്കൾക്ക് നിലവിലുള്ള ശന്പളം സംരക്ഷിച്ചുകിട്ടും. അതോടൊപ്പം തന്നെ സീനിയോറിറ്റി, ഹയർഗ്രേഡ് എന്നിവ ഉൾപ്പെടെ എല്ലാം തന്നെ സംരക്ഷിച്ചുകിട്ടും. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം പ്രമോഷൻ സാധ്യത ഏതു വകുപ്പിലാണ് കൂടുതൽ ലഭിക്കുന്നത് എന്നതു മാത്രമാണ്.