മെൽബണ്‍: മെൽബണിനടുത്തുള്ള ഷെപ്പാർട്ടണിൽ ബിനാലയിൽ താമസക്കാരനായിരുന്ന പെരുന്പാവൂർ കോടനാട് സ്വദേശിയായ ജിബി ജോസഫിന്റെയും ജ്യോതിയുടെയും മകൻ ജോയൽ ജിബി(15)യുടെ വേർപാടിൽ സുഹൃത്തുക്കളും ബന്ധുക്കളും ദുഃഖം രേഖപ്പെടുത്തി. സൗദിയിൽ നിന്നും മെൽബണിലെ ഗ്ലെൻ റോയിയിൽ താമസം തുടങ്ങിയ ജിബിയും കുടുംബവും 2012 ലാണ് ഷെപ്പാർട്ടണിലെ ബിനാലയിൽ താമസമാക്കിയത്.
കഴിഞ്ഞ ഒന്നര വർഷമായി ബ്രെയിൻ ട്യൂമറിനെ തുടർന്ന് ജോയൽ ചികിൽസയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ഒന്നിന് മെൽബണിലെ റോയൽ ചിൽഡ്രൻ ഹോസ്പിറ്റലിൽ വച്ചാണ് ജോയൽ മരണത്തിനു കീഴടങ്ങിയത. മരണസമയത്ത് പിതാവ് ജിബി ജോസഫും മാതാവ് ജ്യോതിയും ജോയലിനൊപ്പമുണ്ടായിരുന്നു.
ബെനാലാ കോളേജിൽ പഠിച്ചിരുന്ന ജോയൽ ഒരു നല്ല സോക്കർ കളിക്കാരൻ കൂടിയായിരുന്നു. ജോയലിന്റെ മൃതദേഹം വ്യാഴാഴ്ച പൊതുദർശനത്തിനായി ഹെതർട്ടനിലുള്ള സെന്റ്ജോർജ് യാക്കോബായ സിറിയൻ ഓർത്ത്ഡോക്സ് ചർച്ചിൽ വൈകീട്ട് 6 മുതൽ 8 വരെ നടക്കും.
അഡ്രസ്സ്: 419, Cetnre Dandenong Road, Heatherton.
ജോയലിന്റെ മൃതദേഹം വെള്ളിയാഴ്ച എംബാം ചെയ്തുതന്നെ നാട്ടിലേയ്ക്ക കൊണ്ടു പോകുവാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ജെറോൻ ജിബി സഹോദരനാണ്.