2019-20 വർഷത്തെ തസ്തിക നിർണയം സമന്വയ സോഫ് റ്റ്വെയർ മുഖേന എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും പൂർത്തീകരിച്ചു. ഇതിൻ മേലുള്ള അപ്പീലുകളിൽ വിദ്യാഭ്യാസ ഉപ ഡയറക്ടർ തീരുമാനമെടുത്തുവരുന്നു. കെഇആർ XXIII ചട്ടം 12 സി പ്രകാരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ എല്ലാ തസ്തിക നിർണയ ഫയലുകളും ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരും ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ എല്ലാ തസ്തിക നിർണയ ഫയലുകളും വിദ്യാഭ്യാസ ഉപഡയറക്ടർമാരും പരിശോധിക്കണം. ഇതിനുള്ള മൊഡ്യൂൾ സമന്വയയിൽ പ്രവർത്തന സജ്ജമാക്കണം. ഈ വർഷം മുതൽ സമന്വയ സോഫ്റ്റ് വെയർ മുഖേന നടത്തുന്ന തസ്തിക നിർണയ ഫയലുകളുടെ പരിശോധന കുറ്റമറ്റ രീതിയിൽ നടത്താനുള്ള മൊഡ്യൂളാണ് ഇപ്പോൾ സമന്വയയിൽ രൂപകല്പന ചെയ്തിരിക്കുന്നത്. നിശ്ചയിച്ച സമയപരിധിക്കകം ഫയലുകൾ പരിശോധന നടത്തിയാൽ മാത്രം മതിയാകില്ല. ന്യൂനതകൾ ഉള്ള ഫയലുകളിൽ ഹിയറിംഗ് ഉൾപ്പെടെ (ആവശ്യമെങ്കിൽ) പൂർത്തീകരിച്ച് ഈ സമയപരിധിക്കകം ഫയൽ തീർപ്പാക്കണം.
ചട്ടം 12 സി പ്രകാരമുള്ള തസ് തിക നിർണയ ഫയലുകളുടെ പരിശോധന പൂർത്തിയാക്കാനുള്ള സമയപരിധി ഈ വർഷത്തേക്ക് മാത്രം ഒക്ടോബർ 31 വരെ ദീർഘിപ്പിക്കുന്നതിന് സർക്കാരിലേക്ക് അപേക്ഷ സമർപ്പിച്ചു. സമന്വയയിലൂടെ തസ്തിക നിർണയം നടത്തിയ ഫയലുകളുടെ പരിശോധന നടത്തേണ്ടത് സമന്വയ വഴി മാത്രമായിരിക്കണം.
ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ ഈ പ്രവർത്തനങ്ങൾ നടത്തുന്പോൾ രണ്ടു സെക്ഷനുകളിലേയും ജീവനക്കാരുടെ സേവനം പരമാവധി ഉറപ്പുവരുത്തുവാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ശ്രദ്ധിക്കണം. വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റുകളിൽ ബി സെക്ഷനിൽ എയ്ഡഡ് സ്കൂളിലെയും എ സെക്ഷ നിൽ സർക്കാർ സ്കൂളുകളുടെയും ഫയലുകൾ പരിശോധിക്കുന്ന വിധത്തിലാവണം ക്രമീകരണങ്ങൾ. അതിനായി എ, ബി സെക്ഷനുകളിലെ മുഴുവൻ ജീവനക്കാരുടെയും ലോഗ് ഇൻ വിവരങ്ങൾ രേഖപ്പെടുത്തണം. തസ്തിക നിർണയ ഫയലുകളുടെ റിവ്യൂവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർത്തിയാകും വരെ, അതായത് 31-10-2019 വരെ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ കണക്കുപരിശോധന, വാർഷിക പരിശോധന എന്നിവ ചാർട്ട് ചെയ്യുന്നത് വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ ഒഴിവാക്ക ണം.
തസ്തിക നിർണയ ഫയലുകളുടെ പരിശോധന ചുവടെ ചേർക്കുന്ന നിർദേശങ്ങൾക്കനുസൃതമായി എല്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർമാരും/ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരും നിശ്ചിത സമയക്രമം പാലിച്ചുകൊണ്ട് തന്നെ പൂർത്തിയാക്കണം.
1. തസ്തിക നിർണയ ഫയലുകൾ പരിശോധന നടത്തുന്നതിന്റെ മൊഡ്യൂൾ samanwaya.kite. kerala.gov.inഎന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
2. ചട്ടം 12 സി (1) പ്രകാരം എല്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെയും മുഴുവൻ തസ്തിക നിർണയ ഫയലുകളും അതാത് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ 11-10-2019നകം പരിശോധന നടത്തണം.
3. ചട്ടം 12 സി (2) പ്രകാരം എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെയും മുഴുവൻ തസ് തിക നിർണയ ഫലയലുകളും 11-10-2019 നകം വിദ്യാഭ്യാസ ഉപഡയറക്ടർ പരിശോധിക്കണം.
4. തസ്തിക നിർണയ ഫയലുകളിൽ അപാകതയൊന്നും കാണുന്നില്ലെങ്കിൽ ഉടൻതന്നെ No Remarks ആയി ഫയൽ ക്ലോസ് ചെയ്യണം.
5. ഫയൽ പരിശോധനാ വേളയിൽ അപാകതകൾ കണ്ടെത്തുകയാണെങ്കിൽ Objection Pending എന്ന ആക്ഷനുപയോഗിച്ച് അക്കാര്യം ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറെ റിമാർക്സ് സഹിതം അറിയിക്കണം. ഈ റിമാർക്സ് ലഭിച്ച് മൂന്നു ദിവസത്തിനകം വിദ്യാഭ്യാസ ഓഫീസർമാർ മറുപടി സമന്വയ വഴി തന്നെ സമർപ്പിക്കണം. വിദ്യാഭ്യാസ ഓഫീസർമാർ നൽകിയ മറുപടിയുടെ അടിസ്ഥാനത്തിൽ തടസവാദത്തിന്റെ ഗൗരവത്തിനനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കേണ്ടതും തടസവാദം നിലനിൽക്കുകയാണെങ്കിൽ ഉടൻതന്നെ ഹിയറിംഗ് നടത്തി (ആവശ്യമെങ്കിൽ) തീരുമാനം കൈക്കൊള്ളേണ്ടതുമാണ്.
6. വിദ്യാഭ്യാസ ഓഫീസർമാർ നൽകിയ മറുപടിയുടെ അടിസ്ഥാനത്തിൽ ഹിയറിംഗ് ആവശ്യമെങ്കിൽ ആയത് 18-10-2019 നകം തന്നെ നടത്തണം. 20-10-2019 നുള്ളിൽ ഉത്തരവ് പുറപ്പെടുവിക്കേണ്ടതുമാണ്. 20-10-2019 നുശേഷം 100 ശതമാനം പരിശോധന സംബന്ധിച്ച ഒരു ഫയലും ഓഫീസുകളിൽ ഉണ്ടാകാൻ പാടില്ല.
7. ചട്ടം 12 സി (2) പ്രകാരം ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ പരിശോധിച്ച ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ 10% ഫയലുകൾ 21-10-2019 മുതൽ 23-10-2019 വരെയുള്ള തീയതികളിൽ വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ പരിശോധിക്കണം. ഏതെങ്കിലും ഫയലുകളിൽ അപാകത കാണുന്ന പക്ഷം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറിൽനിന്ന് മറുപടി തേടി ആവശ്യമെങ്കിൽ ഹിയറിംഗ് നടത്തി 30-10-2019 നകം ഉത്തരവ് പുറപ്പെടുവിക്ക ണം. ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ പരിശോധിച്ച ഫയലുകൾ മാത്രമേ വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ ഇപ്രകാരം പരിശോധിക്കേണ്ടതുള്ളൂ.
8. ഫയലുകൾ തീർപ്പാക്കാ തെ ചട്ടവിരുദ്ധമായ തടസവാദങ്ങൾ ഉന്നയിച്ച് വകുപ്പിന് ദഷ്പേരുണ്ടാക്കുന്നവരുടെ പേരിൽ ഉചിതമായ നടപടികൾ സ്വീകരിക്കുന്നതാണ്.
സർക്കുലർ നം. എച്ച്2/19500/ 2019/ഡിജിഇ.