+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​രാ​കും ആ ​മോ​ഷ​ണം ന​ട​ത്തി​യ ക​ള്ള​ൻ?; ‘കൊ​ള്ള’ ട്രെ​യി​ല​ർ

ബോ​ബി സ​ഞ്ജ​യ് ക​ഥ​യെ​ഴു​തി സൂ​ര​ജ് വ​ർ​മ്മ സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ‘കൊ​ള്ള’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ജൂ​ൺ ഒ​ൻ​പ​തി​ന് ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. ര​ണ്ടു പെ​ൺ​ക
ആ​രാ​കും ആ ​മോ​ഷ​ണം ന​ട​ത്തി​യ ക​ള്ള​ൻ?; ‘കൊ​ള്ള’  ട്രെ​യി​ല​ർ

ബോ​ബി- സ​ഞ്ജ​യ് ക​ഥ​യെ​ഴു​തി സൂ​ര​ജ് വ​ർ​മ്മ സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ‘കൊ​ള്ള’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ജൂ​ൺ ഒ​ൻ​പ​തി​ന് ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി ത്രി​ല്ല​ർ സ്വ​ഭാ​വ​ത്തി​ൽ ആ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ൽ ര​ജി​ഷ വി​ജ​യ​ൻ, പ്രി​യാ വാ​ര്യ​ർ, വി​ന​യ് ഫോ​ർ​ട്ട് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ര​ജീ​ഷ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ കെ.​വി. ര​ജീ​ഷാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.



ഒ​രു കെ​ട്ടി​ട​ത്തി​ലു​ണ്ടാ​കു​ന്ന മോ​ഷ​ണ​വും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കേ​സ​ന്വേ​ഷ​ണ​വു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. ഡോ​ക്ട​ർ​മാ​രാ​യ ജാ​സിം ജ​ലാ​ലും നെ​ൽ​സ​ൺ ജോ​സ​ഫും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ച​ത്.

അ​ല​ൻ​സി​യ​ർ, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ, ജി​യോ ബേ​ബി, ഷെ​ബി​ൻ ബെ​ൻ​സ​ൻ, പ്രേം ​പ്ര​കാ​ശ്, സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ഷാ​ൻ റ​ഹ്മാ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്. ര​വി മാ​ത്യു പ്രൊ​ഡ​ക്‌​ഷ​ൻ​സും ചി​ത്ര​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നു.

ഷാ​ൻ റ​ഹ്മാ​ൻ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ക്യാ​മ​റ രാ​ജ​വേ​ൽ മോ​ഹ​നാ​ണ്. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ: ര​വി മാ​ത്യു, എ​ഡി​റ്റ​ർ: അ​ർ​ജു​ൻ ബെ​ൻ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ: ഷെ​ബീ​ർ മ​ല​വ​ട്ട​ത്ത്.

ക​ലാ​സം​വി​ധാ​നം: രാ​ഖി​ൽ, കോ​സ്റ്റ്യൂം: സു​ജി​ത്ത്, മേ​ക്ക​പ്പ്: റോ​ണ​ക്സ്, ടൈ​റ്റി​ൽ ഡി​സൈ​ൻ: പാ​ലാ​യി ഡി​സൈ​ൻ​സ്, ഡി​സൈ​ന​ർ: ജി​സ​ൻ പോ​ൾ, പി​ആ​ർ​ഒ: മ​ഞ്ജു ഗോ​പി​നാ​ഥ്, മാ​ർ​ക്ക​റ്റിം​ഗ്: ക​ണ്ട​ന്‍റ് ഫാ​ക്ട​റി, സ്റ്റി​ൽ​സ്: സ​ന്തോ​ഷ് പ​ട്ടാ​മ്പി. അ​യ്യ​പ്പ​ൻ മൂ​വീ​സാ​ണ് ചി​ത്രം വി​ത​ര​ണം ചെ​യ്യു​ന്ന​ത്.