സംസ്ഥാനത്തെ അധ്യാപക തസ്തികകളിലേക്കുള്ള നിയമനങ്ങൾക്ക് കെ ടെറ്റ് നിർബന്ധിതമായതിനാൽ 31 -3- 2019നു മുന്പ് കെ ടെറ്റ് പാസാകാതെ നിരീക്ഷണകാലം പൂർത്തീകരിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവ് ലഭ്യമാക്കിയ അധ്യാപകർക്ക് യാതൊരു കാരണവശാലും ഇൻക്രിമെന്റ് നൽകുവാൻ പാടുള്ളതല്ല.
ഏതെങ്കിലും കാരണവശാൽ ഇൻക്രിമെന്റ് നൽകിയിട്ടുണ്ടെങ്കിൽ ഇൻക്രിമെന്റ് ഇനത്തിൽ അധികം വാങ്ങിയ തുക ബന്ധപ്പെട്ട അധ്യാപകരിൽനിന്നും ഈടാക്കേണ്ടതാണ്. അല്ലാത്തപക്ഷം ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ/ ഹെഡ്മാസ്റ്റർമാരുടെ ബാധ്യതയായി തുക കണക്കാക്കും.
കെ ടെറ്റ് യോഗ്യത നേടാത്ത അധ്യാപകർക്ക് ഇൻക്രിമെന്റ് അനുവദിക്കുകയോ, പ്രൊബേഷൻ ചെയ്യുകയോ ചെയ്യാൻ പാടുള്ളതല്ലായെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചിട്ടുണ്ട്. പ്രൊബേഷൻ പൂർത്തീകരിക്കുന്നതിനുള്ള പ്രൊപ്പോസൽ ശിപാർശ ചെയ്യുന്നതിനു മുന്പ് അധ്യാപകർ കെ ടെറ്റ് യോഗ്യത നേടിയിട്ടുണ്ടോ എന്ന് പരിശോധിച്ചതിനുശേഷം മാത്രമേ അപേക്ഷകൾ ഉയർന്ന ഓഫീസിലേക്ക് അയയ്ക്കുവാൻ പാടുള്ളൂ. സർക്കുലർ നം. എ2/10886/2019. തീയതി 30/8/2019.
കെ ടെറ്റ് ഇല്ലാത്തവർക്ക് ഇൻക്രിമെന്റ് നൽകരുത്
02:16 PM Sep 30, 2019 | Deepika.com