മെൽബണ്‍: ഓസ്ട്രേലിയയുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഓസ്ട്രേലിയ’ബഹുമതി മലയാളിയായ ഡോ. വി.പി. ഉണ്ണികൃഷ്ണന്.
ക്വീൻസ്ലാൻഡ് ഗവർണർ പോൾ ഡിജേഴ്സിയാണ് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിക്കുവണ്ടി ബ്രിസ്ബനിലെ ഗവണ്മെന്റ് ഹൗസിൽ നടന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്തത്. മൾട്ടികൾച്ചറിനുവേണ്ടി ഉണ്ണികൃഷ്ണന്റെ സേവനങ്ങളെ ചടങ്ങിൽ ഗവർണർ പ്രശംസിച്ചു.
ദേശീയതലത്തിൽ ഏറ്റവും ഉന്നതവും അഭിമാനകരവുമായ അവാർഡാണ് ഓർഡർ ഓഫ് ഓസ്ട്രേലിയ. സിവിലിയൻ, മിലിട്ടറി എന്നീ വിഭാഗങ്ങളിൽ പെട്ടവർക്കാണ് ഈ പുരസ്കാരം നൽകുക. പൊതുജന സേവനത്തിനു നൽകിയ സംഭാവനകളെ മുൻനിർത്തി ആദരിക്കലും അതോടൊപ്പം സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്ന് ദേശീയ താത്പര്യങ്ങളേയും കമ്യൂണിറ്റി നിലവാരത്തേയും ഉയർത്തിപ്പിടിക്കുന്ന റോൾ മോഡലുകളെ കണ്ടെത്തുകയുമാണ് ഈ ബഹുമതിയിലൂടെ ലക്ഷ്യമിടുന്നത്.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ