ഹാമിൽട്ടണ്: ന്യൂലിലൻഡിലെ സേക്രഡ് ഹാർട്ട് സീറോ മലബാർ മിഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഏകദിന ബൈബിഴ് കണ്വൻഷൻ ഒക്ടോബർ 14 ന് (ശനി) നടക്കും. സെന്റ് മാത്യൂസ് ചർച്ചിൽ രാവിലെ 9.30 മുതലാണ് ധ്യാനം.
ജപമാലയോടെ ആരംഭിക്കുന്ന കണ്വൻഷന് ഫാ. മനോജ് കുന്നത്ത് സിഎസ്എസ്ആർ നേതൃത്വം നൽകും. പ്രശസ്ത ഗാനരചയിതാവും ഗായകനുമായ മാർട്ടിൻ മഞ്ഞപ്ര ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും. ഹാമിൽട്ടണ് സീറോ മലബാർ മിഷൻ ചാപ്ലിൻ ഫാ. ജോബിൻ സിഎസ്എസ്ആറിന്റെ നേതൃത്വത്തിൽ ആരംഭിച്ച കണ്വൻഷൻ എല്ലാ മാസവും രണ്ടാം ശനിയാഴ്ചയാണ് നടക്കുന്നത്. നിരവധി വിശ്വാസികളാണ് കണ്‍വൻഷനിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നത്.
വിവരങ്ങൾക്ക്: ഫാ. ജോബിൻ 022 089 2850.
റിപ്പോർട്ട്: മനോജ് തോമസ്