2004, 2009 ശന്പളപരിഷ്കരണ കാലഘട്ടത്തിൽ തടസവാദം മുഖേന ശന്പളത്തിൽ കുറവ് വന്ന ജീവനക്കാർക്ക് റീ ഒാപ്ഷൻ അനുവദിച്ചു. സമയബന്ധിത ഹയർഗ്രേഡിന് ഇതുവരെ പൊതു ഉത്തരവിലൂടെ റീ ഒാപ്ഷൻ അനുവദിച്ചിട്ടില്ല. സമയബന്ധിത ഹയർഗ്രേഡുകൾക്ക് ഒരിക്കൽ സമർപ്പിക്കുന്ന ഒാപ്ഷൻ അന്തിമവും റീ ഒാപ്ഷൻ അനുവദനീയവും അല്ലായിരുന്നു. 2004,2009 ശന്പളപരിഷ്കരണ ഉത്തരവുകൾ പ്രകാരമുള്ള ശന്പള നിർണയത്തിൻമേൽ ഒാഡിറ്റ് തടസവാദം മുഖേന ശന്പളത്തിൽ കുറവ് ഉണ്ടായിട്ടുള്ള ജീവനക്കാർക്ക് മാത്രം റീ ഒാപ്ഷൻ അനുവദിച്ചു. (സ.ഉ(പി) നം. 129/2019/ധന. തീയതി 23/09/2019).
സമയബന്ധിത ഹയർഗ്രേഡിന് റീ-ഒാപ്ഷൻ സമർപ്പിക്കേണ്ട സമയപരിധി ഈ ഉത്തരവ് തീയതി മുതൽ മൂന്നു മാസമായിരിക്കും. റീ-ഒാപ്ഷൻ സമർപ്പിക്കുന്ന തീയതി വരെ ഒരു തരത്തിലുമുള്ള കുടിശികയ്ക്കും അർഹതയുണ്ടായിരിക്കുന്നതല്ല. സാന്പത്തിക ആനുകൂല്യം റീ-ഒാപ്ഷന്‍ സമർപ്പിക്കുന്ന തീയതി മുതൽക്ക് മാത്രമായിരിക്കും.
ആദ്യ ഒാപ്ഷൻ തീയതി മുതൽ റീ- ഒാപ്ഷൻ പ്രാബല്യ തീയതി വരെ അധിക തുക കൈപ്പറ്റിയിട്ടുണ്ടെങ്കിൽ ആയത് റീ ഒാപ്ഷൻ അനുവദിക്കുന്നതു വഴി ലഭിക്കുന്ന തുകയിൽ തട്ടിക്കിഴിക്കേണ്ടതും ബാക്കി തുക അവശേഷിക്കുന്നുണ്ടെങ്കിൽ ആയത് രൊക്കമായി പുതുക്കി യ ശന്പളം അനുവദിക്കുന്നതിനു മുന്‍പായി സർക്കാരിലേക്ക് തിരിച്ചടയ്ക്കേണ്ടതാണ്.
ഈ ഉത്തരവിന്റെ ആനുകൂല്യം അർഹതപ്പെട്ട എല്ലാ ജീവനക്കാർക്കും ലഭിക്കുന്നതിനായി 2004,2009 ശന്പള പരിഷ്കരണ ഉത്തരവ് പ്രകാരമുള്ള ശന്പള നിർണയ പരിശോധന അടിയന്തിരമായി പൂർത്തിയാക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകേണ്ടതും ആയത് വകുപ്പുതലവൻമാർ ഉറപ്പുവരുത്തേണ്ടതുമാണ്.
കോടതി ഉത്തരവിലൂടെ അന്തിമമായി തീർപ്പ് കൽപ്പിച്ച കേസുകൾ പുനരാലോചിക്കുകയില്ല.
2004, 2009 ശന്പള പരിഷ്കരണം ഗ്രേഡുകൾക്ക് റീ ഒാപ്ഷന്‍ അവസരം
02:15 PM Sep 30, 2019 | Deepika.com