+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

2004, 2009 ശ​ന്പ​ള പ​രി​ഷ്ക​ര​ണം ഗ്രേ​ഡു​ക​ൾ​ക്ക് റീ ​ഒാ​പ്ഷ​ന് അ​വ​സ​രം

2004, 2009 ശ​ന്പ​ള​പ​രി​ഷ്ക​ര​ണ കാ​ല​ഘ​ട്ട​ത്തി​ൽ ത​ട​സ​വാ​ദം മു​ഖേ​ന ശ​ന്പ​ള​ത്തി​ൽ കു​റ​വ് വ​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് റീ ​ഒാ​പ്ഷ​ൻ അ​നു​വ​ദി​ച്ചു. സ​മ​യ​ബ​ന്ധി​ത ഹ​യ​ർ​ഗ്രേ​ഡി​ന് ഇ​തു​വ​രെ പൊ​തു ഉ​ത
2004, 2009 ശ​ന്പ​ള പ​രി​ഷ്ക​ര​ണം ഗ്രേ​ഡു​ക​ൾ​ക്ക്  റീ ​ഒാ​പ്ഷ​ന് അ​വ​സ​രം
2004, 2009 ശ​ന്പ​ള​പ​രി​ഷ്ക​ര​ണ കാ​ല​ഘ​ട്ട​ത്തി​ൽ ത​ട​സ​വാ​ദം മു​ഖേ​ന ശ​ന്പ​ള​ത്തി​ൽ കു​റ​വ് വ​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് റീ ​ഒാ​പ്ഷ​ൻ അ​നു​വ​ദി​ച്ചു. സ​മ​യ​ബ​ന്ധി​ത ഹ​യ​ർ​ഗ്രേ​ഡി​ന് ഇ​തു​വ​രെ പൊ​തു ഉ​ത്ത​ര​വി​ലൂ​ടെ റീ ​ഒാ​പ്ഷ​ൻ അ​നു​വ​ദി​ച്ചി​ട്ടി​ല്ല. സ​മ​യ​ബ​ന്ധി​ത ഹ​യ​ർ​ഗ്രേ​ഡു​ക​ൾ​ക്ക് ഒ​രി​ക്ക​ൽ സ​മ​ർ​പ്പി​ക്കു​ന്ന ഒാ​പ്ഷ​ൻ അ​ന്തി​മ​വും റീ ​ഒാ​പ്ഷ​ൻ അ​നു​വ​ദ​നീ​യ​വു​ം അ​ല്ലാ​യി​രു​ന്നു. 2004,2009 ശ​ന്പ​ള​പ​രി​ഷ്ക​ര​ണ ഉ​ത്ത​ര​വു​ക​ൾ പ്ര​കാ​ര​മു​ള്ള ശ​ന്പ​ള നി​ർ​ണ​യ​ത്തി​ൻ​മേ​ൽ ഒാ​ഡി​റ്റ് ത​ട​സ​വാ​ദം മു​ഖേ​ന ശ​ന്പ​ള​ത്തി​ൽ കു​റ​വ് ഉ​ണ്ടാ​യി​ട്ടു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് മാ​ത്രം റീ ​ഒാ​പ്ഷ​ൻ അ​നു​വ​ദി​ച്ചു. (സ.​ഉ(​പി) നം. 129/2019/​ധ​ന. തീ​യ​തി 23/09/2019).

സ​മ​യ​ബ​ന്ധി​ത ഹ​യ​ർ​ഗ്രേ​ഡി​ന് റീ-​ഒാ​പ്ഷ​ൻ സ​മ​ർ​പ്പി​ക്കേ​ണ്ട സ​മ​യ​പ​രി​ധി ഈ ​ഉ​ത്ത​ര​വ് തീ​യ​തി മു​ത​ൽ മൂ​ന്നു മാസ​മാ​യി​രി​ക്കും. റീ-​ഒാ​പ്ഷ​ൻ സ​മ​ർ​പ്പി​ക്കു​ന്ന തീ​യ​തി വ​രെ ഒ​രു ത​ര​ത്തി​ലു​മു​ള്ള കു​ടി​ശി​ക​യ്ക്കും അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. സാ​ന്പ​ത്തി​ക ആ​നു​കൂ​ല്യം റീ-​ഒാ​പ്ഷ​ന് സ​മ​ർ​പ്പി​ക്കു​ന്ന തീ​യ​തി മു​ത​ൽ​ക്ക് മാ​ത്ര​മാ​യി​രി​ക്കും.

ആ​ദ്യ ഒാ​പ്ഷ​ൻ തീ​യ​തി മു​ത​ൽ റീ- ​ഒാ​പ്ഷ​ൻ പ്രാ​ബ​ല്യ​ തീ​യ​തി വ​രെ അ​ധി​ക തു​ക കൈ​പ്പ​റ്റി​യി​ട്ടു​ണ്ടെ​ങ്കി​ൽ ആ​യ​ത് റീ ​ഒാ​പ്ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​തു വ​ഴി ല​ഭി​ക്കു​ന്ന തു​ക​യി​ൽ ത​ട്ടി​ക്കി​ഴി​ക്കേ​ണ്ട​തും ബാ​ക്കി തു​ക അ​വ​ശേ​ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ആ​യ​ത് രൊ​ക്ക​മാ​യി പു​തു​ക്കി യ ​ശ​ന്പ​ളം അ​നു​വ​ദി​ക്കു​ന്ന​തി​നു മു​ന്പാ​യി സ​ർ​ക്കാ​രി​ലേ​ക്ക് തി​രി​ച്ച​ട​യ്ക്കേ​ണ്ട​താ​ണ്.

ഈ ​ഉ​ത്ത​ര​വി​ന്‍റെ ആ​നു​കൂ​ല്യം അ​ർ​ഹ​ത​പ്പെ​ട്ട എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും ല​ഭി​ക്കു​ന്ന​തി​നാ​യി 2004,2009 ശ​ന്പ​ള പ​രി​ഷ്ക​ര​ണ ഉ​ത്ത​ര​വ് പ്ര​കാ​ര​മു​ള്ള ശ​ന്പ​ള നി​ർ​ണ​യ പ​രി​ശോ​ധ​ന അ​ടി​യ​ന്തി​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​വാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർദേ​ശം ന​ൽ​കേ​ണ്ട​തും ആ​യ​ത് വ​കു​പ്പു​ത​ല​വ​ൻ​മാ​ർ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​മാ​ണ്.

കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ അ​ന്തി​മ​മാ​യി തീ​ർ​പ്പ് ക​ൽ​പ്പി​ച്ച കേ​സു​ക​ൾ പു​ന​രാ​ലോ​ചി​ക്കു​ക​യി​ല്ല.