മെൽബണ്‍: മെൽബോണ്‍ മലയാളികളുടെ ആദ്യകാല ക്രിക്കറ്റ് ക്ലബായ ഡാണ്ടിനോംഗ് റോയൽസ് അഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി റോയൽസ് കപ്പ് എന്ന പേരിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. മെൽബണിലെ അതി പ്രശസ്തരായ 12 ടീമുകൾ പ്രസ്തുത ടൂർണമെന്റിൽ പങ്കെടുത്തു. ഇഞ്ചോടിഞ്ചു പോരാടിയ ലീഗ് മത്സരങ്ങൾക്ക് ശേഷം ആതിഥേയരായ ഡാൻഡിനോംഗ് റോയൽസും സെഞ്ച്വറി ക്രിക്കറ്റ് ക്ലബും ഫൈനലിൽ സ്ഥാനം നേടി. നൂറു കണക്കിന് ക്രിക്കറ്റ് പ്രേമികളുടെ സാന്നിധ്യത്തിൽ സെപ്റ്റംബർ 24 ഞായറാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ ഡാണ്ടിനേംഗ് റോയൽസ് 8 വിക്കറ്റിന് വിജയിക്കുകയും റോയൽസ് കപ്പ് കരസ്ഥമാക്കുകയും ചെയ്തു.
തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ മെൽബണ്‍ മലയാളി സമൂഹത്തിലെ പ്രമുഖർ പങ്കെടുത്തു. ഒന്നാം സമ്മാനമായ ക്യാഷ് അവാർഡും ട്രോഫിയും ഡാണ്ടിനോംഗ് റോയൽസിന് വേണ്ടി ക്യാപ്റ്റൻ ഇന്നസെന്റ് ജോർജ് ക്ലബ് സ്പോണ്‍സറായ സണ്ണിയിൽ നിന്നും ഏറ്റുവാങ്ങി .റണ്ണേഴ്സ് അപ്പ് ട്രോഫിയും കാഷ് അവാർഡും സെഞ്ച്വറി ക്രിക്കറ്റ് ക്ലബിന് വേണ്ടി സുനിൽ എംഎവി സെക്രട്ടറി ഫിന്നി മാത്യുവിൽ നിന്നും ഏറ്റുവാങ്ങി. മികച്ച കളിക്കാർക്കുള്ള ട്രോഫികൾ ജെയ്സണ്‍ മറ്റപ്പള്ളി പ്രസിഡന്റ് എംഎംഎഫ്, ഷാജി വർഗീസ് (ഫോണിക്സ് ട്രാവൽസ്), ജോസ് എം ജോർജ് എന്നിവർ വിതരണം ചെയ്തു.
റിപ്പോർട്ട്: ജോസ് എം. ജോർജ്