+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഡലൈഡ് ഓർത്തഡോക്സ് ദേവാലയം ദശവർഷ ജൂബിലി നിറവിൽ

അഡലൈഡ്: അഡലൈഡ് സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയം രൂപീകൃതമായതിന്‍റെ പത്താം വാർഷികം ആഘോഷിക്കുന്നു. സെപ്റ്റംബർ 27 ന് വിശുദ്ധ കുർബാനക്കുശേഷം നടന്ന പൊതുസമ്മേളനം ഇടവക മെത്രാപ്പോലിത്താ ഡ
അഡലൈഡ് ഓർത്തഡോക്സ് ദേവാലയം ദശവർഷ ജൂബിലി നിറവിൽ
അഡലൈഡ്: അഡലൈഡ് സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയം രൂപീകൃതമായതിന്‍റെ പത്താം വാർഷികം ആഘോഷിക്കുന്നു. സെപ്റ്റംബർ 27 ന് വിശുദ്ധ കുർബാനക്കുശേഷം നടന്ന പൊതുസമ്മേളനം ഇടവക മെത്രാപ്പോലിത്താ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് ഉദ്ഘാടനം ചെയ്തു. ജൂബിലി ആഘോഷം ദൈവത്തോടും സഭയോടും സമൂഹത്തോടുമുള്ള ഇടവക ജനങ്ങളുടെ സമർപ്പണവും നന്ദിപ്രകടനവും ആയി രൂപപ്പെടുത്തണമെന്ന് പരുമല തിരുമേനിയുടെ ചായാചിത്രം ജൂബിലി സമ്മാനമായി എല്ലാ ഭവനങ്ങൾക്കും നൽകി മാർ ദിയസ്കോറോസ് പറഞ്ഞു.

ചടങ്ങിൽ ജൂബിലിയോടനുബന്ധിച്ച് ഇടവക ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ മാർ ദിയസ്കോറോസ് പ്രകാശനം ചെയ്തു. ഇടവകാംഗം ആശിഷ് പുന്നൂസിനെ അഭിനന്ദിച്ചു. ഇടവക വികാരി ഫാ.അനിഷ് കെ. സാം, കൈക്കാരൻ ബിജു കുര്യാക്കോസ്, ജൂബിലി കണ്‍വീനർ സജി വർഗീസ് ചിറ്റിലപ്പിള്ളി എന്നിവർ പ്രസംഗിച്ചു. സണ്‍ഡേസ്ക്കൂൾ കുട്ടികളുടെ സംഗീത ആലാപനം സമ്മേളത്തിന് മിഴിവേകി.

ഇടവകയുടെ മുൻ വികാരിമാരായ ഫാ. പ്രദീപ് പൊന്നച്ചൻ, ഫാ. സജു ഉണ്ണൂണ്ണി എന്നിവർക്ക് സമ്മേളനത്തിൽ യാത്രയയപ്പ് നൽകി. ആദ്യകാലം മുതൽ ഇടവകയിൽ ശുശ്രൂഷക്കായി വൈദികരെ നൽകി സഹായിച്ച മെൽബണ്‍ ഇടവകയോടുള്ള ആദരവ് സമ്മേളനത്തിൽ രേഖപ്പെടുത്തി. ഇടവകയുടെ സ്നേഹോപഹാരങ്ങൾ മാർ ദിയസ്കോറോസ് വൈദികർക്ക് സമ്മാനിച്ചു. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.