+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെൽബണിൽ ഷേപ്പാർട്ടൻ മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു

മെൽബണ്‍: ഷേപ്പാർട്ടൻ മലയാളി അസോസിയേഷൻ (വെലാമ) വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. സെപ്റ്റംബർ ഒന്പതിന് സെന്‍റ് അഗസ്റ്റിൻ പള്ളി ഹാളിൽ ആയിരുന്നു ആഘോഷ പരിപാടികൾ.ഓണപ്പൂക്കളം, ഓണക്കഥ, ഓണപ്പാട്ട്, തിരു
മെൽബണിൽ ഷേപ്പാർട്ടൻ മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു
മെൽബണ്‍: ഷേപ്പാർട്ടൻ മലയാളി അസോസിയേഷൻ (വെലാമ) വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. സെപ്റ്റംബർ ഒന്പതിന് സെന്‍റ് അഗസ്റ്റിൻ പള്ളി ഹാളിൽ ആയിരുന്നു ആഘോഷ പരിപാടികൾ.

ഓണപ്പൂക്കളം, ഓണക്കഥ, ഓണപ്പാട്ട്, തിരുവാതിര കളി, ചെണ്ടമേളം, വടംവലി, തുടങ്ങിയവ ആഘോഷത്തിന്‍റെ ഭാഗമായിരുന്നു. അനീഷ് മാവേലിയായി വേഷമിട്ടു. ഓണാഘോഷത്തോടനുബന്ധിച്ച് ബാഡ്മിന്‍റണ്‍ ടൂർണമെന്‍റും അരങ്ങേറി. മത്സരവിജയികൾക്ക് സമ്മാന വിതരണവും നടന്നു. ഓണസദ്യയോടെ പരിപാടികൾ സമാപിച്ചു. സ്മിജോ, ജിജോയ് എന്നിവരടങ്ങുന്ന കമ്മിറ്റി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ