+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഡലൈഡിൽ തൊമ്മി നൈറ്റ് ഒക്ടോബർ രണ്ടിന്

അഡലൈഡ്: മലയാള ക്രൈസ്തവ ഗാന ലോകത്തിന് അനുഗ്രഹീതമായ നിരവധി ഗാനങ്ങൾ സംഭാവന ചെയ്ത കുന്നംകുളം പി.വി. തൊമ്മി ഉപദേശിയുടെ സ്മരണാർഥം തൊമ്മി നൈറ്റ് 2017 എന്ന പേരിൽ സംഗീത പരിപാടി സംഘടിപ്പിക്കുന്നു. വുഡ്വിൽ സെ
അഡലൈഡിൽ തൊമ്മി നൈറ്റ് ഒക്ടോബർ രണ്ടിന്
അഡലൈഡ്: മലയാള ക്രൈസ്തവ ഗാന ലോകത്തിന് അനുഗ്രഹീതമായ നിരവധി ഗാനങ്ങൾ സംഭാവന ചെയ്ത കുന്നംകുളം പി.വി. തൊമ്മി ഉപദേശിയുടെ സ്മരണാർഥം തൊമ്മി നൈറ്റ് 2017 എന്ന പേരിൽ സംഗീത പരിപാടി സംഘടിപ്പിക്കുന്നു. വുഡ്വിൽ സെന്‍റ് മാർഗരറ്റ് ദേവാലയത്തിൽ ഒക്ടോബർ രണ്ടിന് (തിങ്കൾ) വൈകുന്നേരം ആറിനാണ് പരിപാടി.

അനശ്വരനായ തൊമ്മി ഉപദേശിയയേയും അദ്ദേഹത്തിന്‍റെ ഗാനങ്ങളേയും പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അഡലൈഡ് മാർത്തോമ്മ ഇടവക ഗായകസംഘം വിവിധ സഹോദരിസഭകളുടെ സഹകരണത്തിലാണ് ഗാനങ്ങൾ ആലപിക്കുന്നത്. പരിപാടിയിൽ നിന്നും ലഭിക്കുന്ന സ്ത്രോത്രകാഴ്ച ആതുരസേവന രംഗത്ത് സഹായത്തിനായി വിനിയോഗിക്കുമെന്ന് ഭാരവാഹികളായ ജിയോ ജോണ്‍സണ്‍, ജോണ്‍ കെ. മാമ്മൻ എന്നിവർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.

സമ്മേളനത്തിൽ ഫാ. ജോമോൻ ജോണ്‍സണ്‍ മുഖ്യാതിഥിയായിരിക്കും. വികാരി ഫാ. വർഗീസ് ചെറിയാൻ അധ്യക്ഷത വഹിക്കും.

റിപ്പോർട്ട്: അജിത് കെ. വർഗീസ്