
പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെയും നടി ആനിയുടേയും മകൻ ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു. ചിത്രത്തിൽ സിജു വിൽസൻ നായകനാകും.
സർവീസിൽ പുതിയതായി ചുമതലയേൽക്കുന്ന എസ്ഐ ബിനു ലാൽ എന്ന കഥാപാത്രത്തെയാണ് സിജു വിൽസൻ അവതരിപ്പിക്കുന്നത്. വനാതിർത്തിയോട് ചേർന്നുള്ള ഗ്രാമങ്ങളിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്.
ഇൻവസ്റ്റിഗേറ്റീവ് ക്രൈംത്രില്ലർ ജോണറിലുള്ള ഈ ചിത്രം എംപിഎം പ്രൊഡക്ഷൻസ് ആൻഡ് സെന്റ് മരിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി പുളിങ്കുന്നാണ് ചിത്രം നിർമിക്കുന്നത്.
മലയാളത്തിലെ പ്രമുഖ താരങ്ങളും ബോളിവുഡിൽ നിന്നുള്ള അഭിനേതാവും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സഞ്ജീവ് എസ്. ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു.
രഞ്ജി പണിക്കർ, ഷാജി കൈലാസ്, നിഥിൻ രഞ്ജി പണിക്കർ എന്നിവർക്കൊപ്പം പ്രവർത്തിച്ചു പോരുകയായിരുന്നു ജഗൻ. അഹാന കൃഷ്ണകുമാറിനെ കേന്ദ്ര കഥാപാത്രമാക്കി "കരി' എന്ന സംഗീത ആൽബവും ഒരുക്കിയിട്ടുണ്ട്.
ഗോപി സുന്ദറിന്റേതാണ് സംഗീതം. ജാക്സൺ ജോൺസൺ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ്- ക്രിസ്റ്റി സെബാസ്റ്റ്യൻ. കലാസംവിധാനം - ഡാനി മുസരിസ്.
മേക്കപ്പ്- അനീഷ് വൈപ്പിൻ. കോസ്റ്റ്യും ഡിസൈൻ- വീണാ സ്യമന്തക്. ചീഫ് അസോസിയേറ്റ് ഡയറക്ടർ- സ്യമന്തക്. പ്രൊജക്റ്റ് ഡിസൈനേഴ്സ്- ആൻസിൽ ജലീൽ, വിശ്വനാഥ്. ഐ. പിആർഒ- വാഴൂർ ജോസ്.
ജൂൺ രണ്ടിന് ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയും കൊച്ചിയിൽ നടക്കും. ചിത്രീകരണം ജൂൺ അഞ്ചിന് പാലക്കാട് തുടങ്ങും.