+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെൽബണ്‍ ക്നാനായ കാത്തലിക് മിഷനിൽ ജപമാല രാഞ്ജിയുടെ തിരുനാളിന് കൊടിയേറി

മെൽബണ്‍: സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷനിൽ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാളിന് സെപ്റ്റംബർ 24ന് സെന്‍റ് പീറ്റേഴ്സ് ചർച്ച് ക്ലയിറ്റനിൽ കൊടിയേറി. മിഷൻ ചാപ്ലിൻ ഫാ. തോമസ് കുന്പുക്കൽ കൊടിയേറ്റുകർ
മെൽബണ്‍ ക്നാനായ കാത്തലിക് മിഷനിൽ ജപമാല രാഞ്ജിയുടെ തിരുനാളിന് കൊടിയേറി
മെൽബണ്‍: സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷനിൽ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാളിന് സെപ്റ്റംബർ 24ന് സെന്‍റ് പീറ്റേഴ്സ് ചർച്ച് ക്ലയിറ്റനിൽ കൊടിയേറി. മിഷൻ ചാപ്ലിൻ ഫാ. തോമസ് കുന്പുക്കൽ കൊടിയേറ്റുകർമം നിർവഹിച്ചു. മിഷന്‍റെ പ്രഥമ ചാപ്ലിൻ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി മുഖ്യ കാർമികനായിരുന്നു.

സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷനിലെ പ്രധാന തിരുനാളായ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാൾ ഒക്ടോബർ ഒന്നിന് (ഞായർ) ആണ് ആഘോഷിക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ടിന് സെന്‍റ് പീറ്റേഴ്സ് ചർച്ച് ക്ലയിറ്റനിൽ നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് പാപുവ ന്യൂ ഗുനിയയുടെയും സോളമൻ ഐലൻഡിന്േ‍റയും അപ്പസ്തോലിക നൂണ്‍ഷ്യോ ആർച് ബിഷപ്പ് കുര്യൻ വയലുങ്കൽ മുഖ്യ കാർമികത്വം വഹിച്ച് തിരുനാൾ സന്ദേശം നൽകും. ചടങ്ങിൽ മെൽബണിലെ കുരുന്നുകളുടെ ആദ്യ കുർബാന സ്വീകരണവും പ്രദക്ഷിണവും നടക്കും.

തുടർന്നു പ്രശസ്ത ഗായകൻ അഭിജിത് കൊല്ലത്തിന്‍റെ ഗാനമേളയും ക്നാനായ മിഷനിലെ വിവിധ കൂടാരയോഗങ്ങൾ അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

ഷിനു മുളയിങ്കൽ, ജോയ്സ് തടിപ്പുഴയിൽ, ലാൻസ് വരിക്കാശ്ശേരിൽ, ഷിജു ചേരിയിൽ, ഷിബു വെട്ടിക്കൽ, ജോസ് ചക്കാലയിൽ, ജോജി കുന്നുകാലയിൽ, ജോയി ഉള്ളാട്ടിൽ, സിജോ മൈക്കുഴിയിൽ, ജെനി കൊളങ്ങിയിൽ, ലിറ്റോ തോട്ടനാനിയിൽ,ആഷിഷ് മരുത്തൂർ മറ്റം, ലിൻസ് മണ്ണാർമറ്റത്തിൽ, അനിൽ പുല്ലുകാട്ട്, അരുണ്‍ കനകമൊട്ട, സന്തോഷ് പഴുമാലിൽ, ഐസക് എട്ടുപറയിൽ,ആന്‍റണി പ്ലാക്കൂട്ടത്തിൽ,ടോം വൈപ്പുംചിറകളത്തിൽ,ജോയ്സ് കാഞ്ഞിരത്തിങ്കൽ, ജോഫിൽ കോട്ടോത്ത്, ജെയ്മോൻ പ്ലാത്തോട്ടത്തിൽ എന്നിവരാണ് ഈ വർഷത്തെ പ്രസുദേന്തിമാർ.

റിപ്പോർട്ട്: സോളമൻ ജോർജ്