വിരമിച്ച അധ്യാപികയാണ്. പെൻഷനും മെഡിക്കൽ അലവൻസും ലഭിക്കുന്നുണ്ട്. എന്റെ ഭർത്താവ് മിലിട്ടറി പെൻഷണറാണ്. അദ്ദേഹം എക്സ് സർവീസ് കോണ്ട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിൽ ചേർന്നിട്ടുണ്ട്. അദ്ദേഹത്തിനും ഭാര്യയായ എനിക്കും അത്യാവശ്യം മെഡിക്കൽ ട്രീറ്റ്മെന്റും മരുന്നും ലഭിക്കുന്നുണ്ട്. ഇപ്പോൾ കേരളത്തിൽ നടപ്പാക്കുന്ന മെഡിസെപ് പദ്ധതിയിൽ ചേരേണ്ടതുണ്ടോ? എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന മെഡിക്കൽ അലവൻസ് തുടർന്നും ലഭിക്കില്ലേ?
കുഞ്ഞമ്മ സാമുവൽ,
പത്തനംതിട്ട
ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി നടപ്പാക്കുന്ന മെഡിസെപ് (മെഡിക്കൽ ഇൻഷ്വറൻസ്)പദ്ധതിയിൽ നിർബന്ധമായും അംഗമാക ണം. നിലവിലെ വ്യവസ്ഥ പ്രകാരം ആ പദ്ധതിയിൽനിന്ന് ഒഴിവാകാൻ സാധിക്കില്ല. ഇപ്പോഴും പദ്ധതി നിലവിൽ വന്നിട്ടില്ല. പദ്ധതി ആരംഭിക്കുന്പോൾ ഇപ്പോൾ പെൻഷൻകാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന മെഡിക്കൽ അലവൻസ് ഇല്ലാതാകും. പദ്ധതിയിൽ ചേർന്നാലും ഇല്ലെങ്കിലും ഈ തുക പെൻഷനിൽനിന്ന് കുറവു ചെയ്യും. മെഡിസെപ് പദ്ധതി യെ സംബന്ധിച്ച പൂർണ വിവരം ഇനിയും അറിവായിട്ടില്ല.
മെഡിസെപ്: മെഡിക്കൽ അലവൻസ് നിർത്തലാക്കും
03:37 PM Sep 23, 2019 | Deepika.com