ഓക്ലൻഡ്: സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി നാലുദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിനായി ന്യൂസിലൻഡിലെത്തി. രാത്രി 11ന് ഓക്ലൻഡ് എയർപോർട്ടിലെത്തിയ ആലഞ്ചേരി പിതാവിനെ സ്വീകരിക്കാൻ ഓക്ലൻഡ്, ഹാമിൽട്ടണ് കമ്യൂണിറ്റികളെ പ്രതിനിധീകരിച്ചു ധാരാളം പേർ എത്തച്ചേർന്നിരുന്നു.
ഓസ്ട്രേലിയായിൽ നിന്നും എത്തിച്ചേർന്ന ന്യൂസിലൻഡ് അപ്പസ്തോലിക് വിസിറ്ററും മെൽബണ് രൂപത ബിഷപ്പുമായ മാർ ബോസ്കോ പുത്തൂരിനോടൊപ്പം എയർപോർട്ടിൽ നിന്നും പുറത്തേയ്ക്കുവന്ന കർദിനാളിനെ ന്യൂസിലൻഡ് സീറോ മലബാർ മിഷൻ കോർഡിനേറ്ററും ഓക്ലൻഡ് മിഷൻ ചാപ്ലിനുമായ ഫാ. ജോയി തോട്ടങ്കര, അസിസ്റ്റന്റ് ചാപ്ലിൻ ഫാ. തോമസ് ചെറുകാനായിൽ, ഹാമിൽട്ടണ് കമ്യൂണിറ്റി ചാപ്ലിൻ ഫാ. ജോബിൻ വന്യംപറന്പിൽ എന്നിവരുടെ നേതൃത്വത്തിൽ ഉൗഷ്മളമായി സ്വീകരിച്ചു.
||
തുടർന്ന് ഹാമിൽട്ടണിലേക്കു പുറപ്പെട്ട കർദിനാൾ വെള്ളിയാഴ്ച വൈകിട്ട് ഹാമിൽട്ടണിലും ശനിയാഴ്ച ക്രൈസ്റ്റ് ചർച്ചിലും വിശുദ്ധ ബലി അർപ്പിക്കുകയും രൂപതാധികാരികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ഞായറാഴ്ച രാവിലെ ഓക്ലൻഡിൽ തിരിച്ചെത്തുന്ന കർദിനാൾ ഉച്ചയ്ക്കുശേഷം മലയോല കമ്യൂണിറ്റി സെന്ററിൽ വച്ചു നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാന മധ്യേ 25 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സ്വൈര്യലേപനവും നടത്തും. കർദിനാൾ മുഖ്യകാർമികത്വം വഹിക്കുന്ന തിരുകർമ്മങ്ങളിൽ ബിഷപ്പ് മാർ ബോസ്കോ പുത്തൂർ, ഓഷ്യാനിയ പ്രൊവിൻഷ്യൽ ഫാ. എഡ്മണ്ട് നിക്സണ്, കേരള പ്രൊവിൻഷ്യാൽ ഫാ. ജോയി പൂണേലി, ഓക്ലൻഡ് മിഷൻ സ്ഥാപക ചാപ്ലിൻ ഫാ. അലക്സ് വിരുതുകുളങ്ങര, ഫാ. മനോജ് കുന്നത്ത്, ഫാ. ജോബിൻ, ഫാ. തോമസ് എന്നിവർക്കു പുറമേ ന്യൂസിലൻഡിലെ മറ്റു മലയാളി വൈദികരും സഹകാർമികരാവും.
തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ ഓക്ലൻഡ് സീറോ മലബാർ മിഷന്റെ പത്താംവാർഷികാഘോഷങ്ങൾ മേജർ ആർച്ച്ബിഷപ്പ് ഉദ്ഘാടനം ചെയ്യും. ബിഷപ്പ് മാർ ബോസ്കോ അധ്യക്ഷത വഹിക്കും. ഫാ. ജോയി സ്വാഗതം ആശംസിക്കും. ചടങ്ങിൽ വച്ചു മിഷന്റെ വളർച്ചയിൽ പങ്കുവഹിച്ച വിവിധ വ്യക്തികളെയും സണ്ഡേസ്കൂൾ അധ്യാപകരേയും ആദരിക്കും. തുടർന്നു കലാപരിപാടികളും ബൈബിൾ നാടകം 'വാഗ്ദത്തഭൂമി'യും അവതരിപ്പിക്കപ്പെടും. സ്നേഹവിരുന്നോടു കൂടി ചടങ്ങുകൾ അവസാനിക്കും.
റിപ്പോർട്ട്: രാജി ചാക്കോ