32 വർഷം തുടർച്ചയായ സർവീസുള്ള പ്രൈമറി അധ്യാപികയാണ്. 1-4-2018ൽ ഇൻക്രിമെന്റ് ലഭിച്ച് അടിസ്ഥാന ശന്പളം 60,900 ആയി.1 -6 -2018ൽ ഹെഡ്മാസ്റ്റർ ആയി പ്രമോഷൻ കിട്ടി. എച്ച്എം പ്രമോഷനിൽ അടിസ്ഥാന ശന്പളം 63,900 ആയും എച്ച് എം ഹയർ ഗ്രേഡ് പ്രമോഷനിൽ 67,050 ആയും അടുത്ത ഇൻക്രിമെന്റ് 1- 4- 2019ൽ ആയിട്ടും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പാസാക്കി തന്നു. 31- 5- 2019ൽ സർവീസിൽനിന്നു വിരമിച്ചു.
1- 4- 2019ൽ ഇൻക്രിമെന്റ് (68,700 രൂപ) വാങ്ങുന്നതായി പരിഗണിച്ച് പെൻഷൻ ബുക്ക് തയാറാക്കി. എന്നാൽ ഡിഡിഇ പെൻഷൻ ബുക്ക് പരിശോധിക്കവേ 1-4-2019ൽ എനിക്ക് ഇൻക്രിമെന്റ് വാങ്ങാൻ അർഹതയില്ലായെന്നും ഇൻക്രിമെന്റ് ഒഴിവാക്കി പെൻഷൻ ബുക്ക് പുനർസമർപ്പിക്കാനും നിർദേശിച്ച് തിരിച്ചയച്ചു. 1- 4 -2019ൽ എനിക്ക് ഇൻക്രിമെന്റിന് അർഹതയില്ലേ?
ലിസി ജോസ്, വണ്ണപ്പുറം
1 -4 -2018ൽ ഇൻക്രിമെന്റ് വാങ്ങിയതിനുശേഷം1-6-2018ൽ ഹെഡ്മാസ്റ്റർ പ്രമോഷൻ ലഭിച്ചു. 1 -6- 2018ൽ ഫിക്സേഷൻ നടത്തിയതിനുശേഷം 1 -4- 2019ൽ റീഫിക് സേഷൻ നടത്തിയിരുന്നെങ്കിൽ ഇൻക്രിമെന്റ് ഏപ്രിൽ മാസത്തിൽ തന്നെ നിലനിൽക്കുമായിരുന്നു.
എന്നാൽ, 2018 ജൂണിൽ തന്നെ ഹെഡ്മാസ്റ്ററുടെ ഹയർ ഗ്രേഡ് വാങ്ങിയതുകൊ ണ്ട് റീ ഫികിസേഷന് അർഹ തയില്ലാതായി. അപ്പോൾ ലോവർ സ്കെയിലിലെ ഇൻക്രിമെന്റ് ഹെഡ്മാസ്റ്റർ തസ് തികയായ ജൂണ്‍ മാസത്തിലായി. ഏപ്രിൽ മാസത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു. അതിനാൽ ഇൻക്രിമെന്റ് 2019 ജൂണിലാണ് ലഭിക്കേണ്ടത്. 2019 ഏപ്രിലിൽ ഇൻക്രിമെന്റ് ലഭിച്ചിരുന്നെങ്കിൽ അത് തെറ്റായി പാസാക്കിയതാണ്.
ഇൻക്രിമെന്റ് ലഭിക്കാൻ അവകാശമില്ല
03:35 PM Sep 23, 2019 | Deepika.com