ഹാമിൽട്ടണ്: ന്യൂസിലൻഡ് സന്ദർശിക്കാനെത്തുന്ന സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയെ സ്വീകരിക്കാൻ സേക്രഡ് ഹാർട്ട് സീറോ മലബാർ മിഷൻ ഒരുങ്ങി. വെള്ളിയാഴ്ച മെൽവിലെ സെന്റ് പീയൂസ് ചർച്ചിൽ എത്തുന്ന പിതാവിന് വിപുലമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്.
പള്ളി വികാരി ഫാ. ജോബിൻ സിഎസ്എസ്ആറാണ് സ്വീകരണചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്. ഇതിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചുകഴിഞ്ഞു. പാരീഷ് കൗണ്‍സിൽ അംഗങ്ങൾ, ടീം ലീഡേഴ്സ്, ഫാമിലി യൂണിറ്റ് കോർഡിനേറ്റേഴ്സ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടക്കുന്ന തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലാണ്. പള്ളി ട്രസ്റ്റിമാരായ എം.ജെ. ജോസഫ്, ജിം ജോസഫ്, പ്രോഗ്രാം കോർഡിനേറ്റർ മനോജ് തോമസ് എന്നിവർ സംഘാടന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.
പിതാവിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് 9 കുട്ടികളുടെ ആദ്യ കുർബാന, സ്ഥൈര്യലേപന ചടങ്ങുകളും നടക്കുന്നുണ്ട്. ന്യൂസിലാൻഡ് സീറോ മലബാർ മിഷൻ അപ്പസ്തോലിക് വിസിറ്റർ ബിഷപ്പ് ബോസ്കോ പുത്തൂറിന്റെ സാന്നിധ്യം ചടങ്ങിലുണ്ടാകും.
2003ൽ ഫാ. ജോസഫ് അക്കര സിഎംഐയാണ് സഭ സ്ഥാപിച്ചത്. 16 കുടുംബങ്ങളിൽ തുടങ്ങിയ സഭ ഇന്ന് 200 കുടുംബങ്ങളുള്ള വലിയ സഭയായി മാറിയിട്ടുണ്ട്.
റിപ്പോർട്ട്: മനോജ് തോമസ്