കോർപറേറ്റ് മാനേജ്മെന്റിൽ യുപി സ്കൂൾ ഹെഡ്മാസ്റ്ററായി 16 വർഷം സർവീസുള്ള വ്യക്തിയെ 1- 6- 2016ൽ ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി നിയമിച്ചപ്പോഴുണ്ടായ വേക്കൻസിയിൽ 1-6-2016 മുതൽ യുപിസ്കൂൾ ഹെഡ്മാസ്റ്ററായി എന്നെ നിയമിച്ചു. എന്നാൽ ഹൈസ്കൂൾ സേവനം ഇല്ലാ യെന്ന കാരണത്താൽ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ആയി നിയമിച്ച വ്യക്തിയുടെ നിയമനം നിരസിക്കുകയും ഇതോടൊപ്പം എന്റെ യുപി സ്കൂൾ ഹെഡ്മാസ്റ്റർ നിയമനവും നിരസിച്ചു. 31- 3 -2020ൽ യുപി സ്കൂൾ ഹെഡ്മാസ്റ്റർ സർവീസിൽനിന്നും വിരമിക്കും. യുപി സ്കൂൾ ഹെഡ്മാസ്റ്ററായി എന്നെ പുതിയതായി 1 -4- 2020 മുതൽ നിയമിച്ചാൽ ആ നിയമനം അംഗീരിക്കപ്പെടുമോ?
മേരിക്കുട്ടി തോമസ്, തിരുവനന്തപുരം
യുപി സ്കൂൾ ഹെഡ്മാസ്റ്ററാകാനുള്ള യോഗ്യത 2018 മുതൽ പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവുണ്ട്. 9-7-2018ലെ സ.ഉ. (സാധാ) 16/2018/പൊ.വി.വ. പ്രകാരം 12 വർഷത്തെ അധ്യാപക സേവനവും അക്കൗണ്ട് ടെസ്റ്റ് ലോവറും കൂടാതെ കെഇആർ ടെസ്റ്റുംഎയ്ഡഡ് സ്കൂൾ പ്രധാനാധ്യാപക സ്ഥാനക്കയറ്റത്തിന് ആവശ്യമായ യോഗ്യതയായി നിശ്ചയിച്ച് ഉത്തരവായി.