+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോക സീനിയർ ബാഡ്മിന്‍റണ്‍ ചാന്പ്യൻഷിപ്പിലേക്ക് ഓസ്ട്രേലിയൻ മലയാളിയും

മെൽബണ്‍: കൊച്ചിയിൽ നടക്കുന്ന ലോക സീനിയർ ബാഡ്മിന്‍റണ്‍ ചാന്പ്യൻഷിപ്പിൽ ഓസ്ട്രേലിയയിൽ നിന്ന് മലയാളിയായ പ്രതാപൻ നായർ ഉൾപ്പെടെ മൂന്നു പേർ പങ്കെടുക്കുന്നു. ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ചാന്പ്യൻഷിപ്പ്
ലോക സീനിയർ ബാഡ്മിന്‍റണ്‍ ചാന്പ്യൻഷിപ്പിലേക്ക്  ഓസ്ട്രേലിയൻ മലയാളിയും
മെൽബണ്‍: കൊച്ചിയിൽ നടക്കുന്ന ലോക സീനിയർ ബാഡ്മിന്‍റണ്‍ ചാന്പ്യൻഷിപ്പിൽ ഓസ്ട്രേലിയയിൽ നിന്ന് മലയാളിയായ പ്രതാപൻ നായർ ഉൾപ്പെടെ മൂന്നു പേർ പങ്കെടുക്കുന്നു.

ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ചാന്പ്യൻഷിപ്പ് കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് അരങ്ങേറുക. ബാഡ്മിന്‍റൻ വേൾഡ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന ചാന്പ്യൻഷിപ്പിൽ 35 മുതൽ 75 വയസുവരെയുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം.

കണ്ണൂർ സ്വദേശിയായ പ്രതാപൻ നായർ കഴിഞ്ഞ പത്തുവർഷമായി മെൽബണിലാണ് താമസിക്കുന്നത്.

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ