+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൈരളി ഫെഡറേഷൻ ഓഫ് സിഡ്നി ഓണം ആഘോഷിച്ചു

സിഡ്നി: വിവിധ സബർബുകളിൽ നിന്നുള്ള മലയാളികളുടെ കൂട്ടായ്മയായ കൈരളി ഫെഡറേഷൻ ഓഫ് സിഡ്നി വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. സെപ്റ്റംബർ 10നു സ്ട്രാറ്റ്ഫീൽഡ് സെന്‍റ് മാർത്താസ് സ്കൂൾ ഹാളിൽ ആയിരുന്നു ആഘോഷ പര
കൈരളി ഫെഡറേഷൻ ഓഫ് സിഡ്നി ഓണം ആഘോഷിച്ചു
സിഡ്നി: വിവിധ സബർബുകളിൽ നിന്നുള്ള മലയാളികളുടെ കൂട്ടായ്മയായ കൈരളി ഫെഡറേഷൻ ഓഫ് സിഡ്നി വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. സെപ്റ്റംബർ 10നു സ്ട്രാറ്റ്ഫീൽഡ് സെന്‍റ് മാർത്താസ് സ്കൂൾ ഹാളിൽ ആയിരുന്നു ആഘോഷ പരിപാടികൾ.

മുഖ്യസ്പോണ്‍സർ ജോർജ് ബാങ്കിന്‍റെ ബ്രാഞ്ച് മാനേജർ ഗീതാകൃഷ്ണ, ചാറ്റ്സ്വുഡ് ഇടവക വികാരി ഫാ. ജോണ്‍ പുളിപറന്പിൽ, അസോസിയേഷൻ രക്ഷാധികാരി കെ.പി. ജോസ്, പ്രസിഡന്‍റ് സിറിൾ ജെ. സാമുവൽ, സുജ ബോസ്കോ എന്നിവർ ചേർന്ന് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.

മാവേലിയെ വാദ്യഘോഷങ്ങളോടെയും ആർപ്പുവിളികളോടെയും വേദിയിലേക്ക് ആനയിച്ചതോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്നു വിവിധ കലാപരിപാടികളും ഓണസദ്യയും വടംവലിയും അരങ്ങേറി. ജനറൽ സെക്രട്ടറി നുബിയ ലിജോ പ്രസംഗിച്ചു.