+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാൻബറയിൽ കന്യാമറിയത്തിന്‍റെയും അൽഫോൻസാമ്മയുടെയും തിരുനാൾ

കാൻബറ: ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുനാൾ ആഘോഷിക്കുന്നു. സെന്‍റ് അൽഫോൻസ സീറോ മലബാർ ഇടവകയുടെ നേതൃത്വത്തിൽ നടക്കുന്ന തിരുനാൾ ആഘോഷങ്ങൾക്
കാൻബറയിൽ കന്യാമറിയത്തിന്‍റെയും അൽഫോൻസാമ്മയുടെയും തിരുനാൾ
കാൻബറ: ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുനാൾ ആഘോഷിക്കുന്നു. സെന്‍റ് അൽഫോൻസ സീറോ മലബാർ ഇടവകയുടെ നേതൃത്വത്തിൽ നടക്കുന്ന തിരുനാൾ ആഘോഷങ്ങൾക്കൊപ്പം ഇടവക ദിനാചരണവും ഒരുക്ക ധ്യാനവും നടക്കും.

സെപ്റ്റംബർ 20ന് (ബുധൻ) വൈകുന്നേരം ആറിന് ഓകോണർ സെന്‍റ് ജോസഫ് പള്ളിയിൽ വികാരി ഫാ. മാത്യു കുന്നപ്പിള്ളിൽ തിരുനാൾ കൊടിയേറ്റും. തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠയും വിശുദ്ധ കുർബാനയും വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേനയും നടക്കും. ഫാ.തോമസ് ആലുക്ക മുഖ്യ കാർമികത്വം വഹിക്കുന്ന വിശുദ്ധ കുർബാനയിൽ ഫാ. ബൈജു തൂങ്ങുപാലക്കൽ, ഫാ. ജിസ് കുന്നുംപുറത്ത് എന്നിവർ സഹകാർമികരായിരിക്കും. 21 മുതൽ 29 വരെ തീയതികളിൽ കൊന്ത നമസ്കാരം, വിശുദ്ധ കുർബാന, നൊവേന എന്നിവ യ്ക്ക് ഫാ. സിജോ തെക്കേകുന്നേൽ, ഫാ. ലിയോണ്‍സ് മൂശാരിപറന്പിൽ, ഫാ. മാത്യു കുന്നപ്പിളിൽ, ഫാ. ജോർജ് മങ്കുഴിക്കരി, ഫാ. സിജോ എടക്കുടിയിൽ, ഫാ. സ്റ്റീഫൻ കുളത്തുംകരോട്ട്, ഫാ. ഫ്രാൻസിസ് പുല്ലുകാട്ട്, ഫാ. ജിമ്മി പൂച്ചക്കാട്ട് എന്നിവർ കാർമികത്വം വഹിക്കും.

26, 27 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ തിരുനാളിന് ഒരുക്കമായി നവീകരണ ധ്യാനം നടക്കും. ഫാ. ഡാനിയേൽ പൂവണ്ണത്തിൽ (മാർ ഇവാനിയോസ് കോളജ്, തിരുവനന്തപുരം) ധ്യാനത്തിന് നേതൃത്വം നൽകും. വൈകുന്നേരം അഞ്ചു മുതൽ 10.30 വരെയാണ് ധ്യാനം. 30 നു (ശനി) ഇടവക ദിനാഘോഷം നടക്കും. രാവിലെ എട്ടിന് പിയേഴ്സ് മെൽറോസ് ഹൈസ്കൂൾ ഹാളിൽ വിശുദ്ധ കുർബാനയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് കായിക മത്സരങ്ങൾ, സമ്മാന വിതരണം, ഇടവകയിലെ വാർഡ് കൂട്ടായ്മകളും സംഘടനകളും അവതരിപ്പിക്കുന്ന കലാവിരുന്ന്, സ്നേഹവിരുന്ന് എന്നിവ നടക്കും.

പ്രധാന തിരുനാൾ ദിനമായ ഒക്ടോബർ ഒന്നിന് (ഞായർ) ഉച്ചകഴിഞ്ഞു മൂന്നിന് ഓ കോണർ സെന്‍റ് ജോസഫ് പള്ളിയിൽ ആഘോഷമായ തിരുനാൾ റാസ നടക്കും. മെൽബണ്‍ സീറോ മലബാർ രൂപത ചാൻസലർ ഫാ.മാത്യു കൊച്ചുപുരയ്ക്കൽ മുഖ്യ കാർമികത്വം വഹിക്കുന്ന റാസയിൽ ഫാ. ആന്േ‍റാ ചിരിയങ്കണ്ടത്തിൽ, ഫാ.ജോണി പാട്ടുമാക്കിൽ, ഫാ.അസിൻ തൈപ്പറന്പിൽ, ഫാ.പ്രവീണ്‍ അരഞ്ഞാണിഓലിക്കൽ എന്നിവർ സഹകാർമികരായിരിക്കും. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം. കാൻബറ അതി രൂപത ആർച്ച് ബിഷപ് ക്രിസ്റ്റഫർ പ്രൗസ് സമാപന ആശീർവാദം നൽകും.

ആന്‍റണി മാത്യു പന്തപ്പള്ളിൽ, ജോർജ്കുട്ടി ചെറിയാൻ, ഗ്ലോറിയ ബിന്‍റു, ഗ്രേസ് മരിയ ബിന്‍റു, ജെർവിൻ പോൾ, ജോബിൻ കാരക്കാട്ടു ജോണ്‍, ജോയി വർക്കി വാത്തോലിൽ, ജസ്റ്റിൻ ചാക്കോ, ലിസൻ വർഗീസ് ഒലക്കേങ്ങൾ, മനു അലക്സ്, സജി പീറ്റർ, സനോജ് തോമസ്, ടോം വർക്കി, വിൻസെന്‍റ് കിഴക്കനടിയിൽ ലൂക്കോസ് എന്നിവരാണ് ഇത്തവണത്തെ തിരുനാൾ പ്രസുദേന്തിമാർ.

വികാരി ഫാ.മാത്യു കുന്നപ്പിള്ളി, കൈക്കാര·ാരായ ബെന്നി കണ്ണന്പുഴ, ബിജു പി.മാത്യു, ടോമി സ്റ്റീഫൻ, കണ്‍വീനർമാരായ സോജി അബ്രാഹം, വിൻസെന്‍റ് ലൂക്കോസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ തിരുനാളിന്‍റെ നടത്തിപ്പിനായി പ്രവർത്തിക്കുന്നു.

തിരുനാൾ ദിവസം ഉച്ചകഴിഞ്ഞു രണ്ടു മുതൽ അടിമവയ്ക്കുന്നതിനും കഴുന്ന് (അന്പ്), മാതാവിന്‍റെ കിരീടം എന്നിവ എഴുന്നള്ളിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും.

ഫാ. മാത്യു കുന്നപ്പിള്ളിൽ 0478059616

റിപ്പോർട്ട്: ജോമി പുലവേലിൽ