+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബെൻഡിഗോ മലയാളി അസോസിയേഷൻ ഓണാഘോഷം 17 ന്

ബെൻഡിഗോ: ഓസ്ട്രേലിയയിലെ ബെൻഡിഗോയിൽ താമസിക്കുന്ന മലയാളികൂട്ടായ്മയായ ബെൻ ഡിഗോ മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 17 ന് (ഞായർ) നടക്കും. രാവിലെ 10 ന് ഈഗിൾ ഹോക്കിലെ സെന്‍റ് ലിബേരിയസ് ഹാളിൽ ന
ബെൻഡിഗോ മലയാളി അസോസിയേഷൻ ഓണാഘോഷം 17 ന്
ബെൻഡിഗോ: ഓസ്ട്രേലിയയിലെ ബെൻഡിഗോയിൽ താമസിക്കുന്ന മലയാളികൂട്ടായ്മയായ ബെൻ ഡിഗോ മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 17 ന് (ഞായർ) നടക്കും.

രാവിലെ 10 ന് ഈഗിൾ ഹോക്കിലെ സെന്‍റ് ലിബേരിയസ് ഹാളിൽ നടക്കുന്ന ഓൾ ഓസ്രേലിയ വടംവലി മൽസരത്തോടെ പരിപാടികൾ ആരംഭിക്കും. ബ്രിസ്ബെയിൻ, സിഡ്നി അഡ്ലെയ്ഡ്, പെർത്ത്, മെൽബണ്‍ എന്നിവിടങ്ങളിലെ പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. തുടർന്ന് നടക്കുന്ന ഓണാഘോഷങ്ങളിൽ വിഭവ സമൃദ്ധമായ ഓണസദ്യയും കുട്ടികളുടെ വിവിധ കലാപരിപാടികളും നടക്കും. ബെൻഡിഗോയിൽ പുതിയതായി ആരംഭിക്കുന്ന ചെണ്ടമേള ബാൻഡിന്‍റെ ഒൗദ്യോഗിക ഉദ്ഘാടനം ചടങ്ങിൽ നടക്കും. ചടങ്ങുകൾ നടക്കുക.

റിപ്പോർട്ട്: ജോസ് എം. ജോർജ്