സിഡ്നി: ഓസ്ട്രേലിയയിലെ മലയാളികളുടെ കൂട്ടായ്മയായ വെസ്റ്റേണ്‍ സിഡ്നി മലയാളി അസോസിയേഷൻ(വെസ്മ) പത്താം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. വെന്റ് വെർത്തിലെ റെഡ് ഗം സമ്മേളനവേദിയിലായിരുന്നു ചടങ്ങുകൾ.
ആഘോഷത്തോടനുബന്ധിച്ച് സംഘടനയിലെ അംഗങ്ങളും കുട്ടികളും വിവിധ പരിപാടികൾ അവതരിപ്പിച്ചു. ലിജോ ഡെന്നിസും സംഘവും ചേർന്നവതരിപ്പിച്ച 'സ്വർഗ്ഗത്തിന്റെ വാതിൽ' എന്ന ഹൃസ്വനാടകം ശ്രദ്ധേയമായി. നൃത്താദ്ധ്യാപിക മഞ്ജു ഒരുക്കിയ ഭരതനാട്യത്തിൽ കുഞ്ഞു നർത്തകികളുടെ പ്രകടനവും മഞ്ജു ടീച്ചറിന്റെ മേൽനോട്ടത്തിൽ നടത്തിയ നൃത്താവിഷ്ക്കാരവും ശ്രദ്ധനേടി. സന്തോഷ് പുത്തൻവീട്ടിലാണ് മാവേലിയായി വേഷമിട്ടത്.
ശ്രുതി, മീര, അന്നാ ബിജു, സൗമ്യ, ശ്രീചിത്ര, സ്വേതാ, ക്രിസ്റ്റ, ദിയ, നികിത, റിയ, ജെസ്ന, ഗ്രാഷ്യ, വെയ്ഗ, നികിത, ജാനകി, കെസിയ, ഇവാന, ആൻജെലിൻ, രാമാനന്ദ്, ഹർഷൻ, താർഷിക, വിമൽ, ഷീല നായർ, ആരോണ്‍, ആൽബി, ഷാനി, നിത്യ ഇളങ്കോ, രഞ്ജിത്, ദീപ, ഷീല, ജെസ്ന എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
മക്കളെയും പേരക്കുട്ടികളെയും സന്ദർശിക്കുവാൻ സിഡ്നിയിലെത്തിയ അപ്പൂപ്പ·ാരെയും അമ്മൂമ്മമാരേയും ചടങ്ങുകൾക്കിടെ വേദിയിൽ ആദരിച്ചു. ചടങ്ങുകളോടനുബന്ധിച്ച് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ജെയിംസ് ജോസഫ് ചടങ്ങുകൾക്കു നന്ദി പറഞ്ഞു.
റിപ്പോർട്ട് : ജോർജ് വിൽസണ്‍