മെൽബണ്‍: പ്രശസ്ത ധ്യാനഗുരുവും തിരുവനന്തപുരം മാർ ഈവാനിയോസ് കോളേജ് പ്രൊഫസറുമായ ഫാ. ഡാനിയേൽ പൂവണത്തിൽ നയിക്കുന്ന ത്രിദിന ധ്യാനം സെപ്റ്റംബർ 22,23,24 തിയതികളിൽ മിൽപാർക്ക് സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ (290 ചൈൽഡ്സ് റോഡ്, മിൽപാർക്ക്) വച്ചു നടത്തുന്നു. സെപ്റ്റംബർ 22ന് വെള്ളിയാഴ്ച വൈകീട്ട് 6 മുതൽ 10 വരെയും 23 ശനിയാഴ്ച രാവിലെ 10.30 മുതൽ വൈകീട്ട് 4.30 വരെയും 24 ഞായറാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 5 വരെയുമാണ് ധ്യാന ശുശ്രൂഷകൾ നടക്കുന്നത്.
മെൽബണ്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മൂന്നുദിവസത്തെ ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്. ജീവിതത്തിന് പുതിയൊരു പ്രകാശവും പ്രത്യാശയും പകരാൻ കഴിയുന്ന ഈ ത്രിദിന ധ്യാനത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സീറോ മലങ്കര ഓസ്ട്രേലിയൻ ചാപ്ലൈൻ ഫാ. സ്റ്റീഫൻ കുളത്തുംകരോട്ട് അറിയിച്ചു.
കൂടുതൽ വിവരങ്ങൾ ഫാദർ സ്റ്റീഫൻ കുളത്തുംകരോട്ട് (0427 661 067), റെജി ജോർജ് (0422 818 326), ജുഡിൻ ജോർജ് (0457 408 268), സിബി എബ്രഹാം (0420 522 039), ഷാജി വർഗീസ് (0401 221 343) എന്നിവരിൽ നിന്ന് ലഭിക്കുന്നതാണ്.
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ