വിരമിച്ച അധ്യാപികയാണ്. ഇപ്പോൾ സ്ഥിരതാമസം പഞ്ചാബിലാണ്. എല്ലാ വർഷവും കേരളത്തിലെ ട്രഷറിയിൽ മസ്റ്റർ ചെയ്യുകയും പെൻഷൻ വാങ്ങുകയും ചെയ്യുന്നു. പ്രായമായപ്പോൾ ദീർഘയാത്ര ചെയ്ത് കേരളത്തിൽ വരിക പ്രയാസമാണ്. കേരളത്തിൽ വരാതെ എന്റെ പെൻഷൻ പഞ്ചാബിൽ കിട്ടാൻ സാധ്യത ഉണ്ടോ? ഉണ്ടെങ്കിൽ എന്തു ചെയ്യണം?
തങ്കമ്മ, കോവളം
താങ്കൾക്ക് പഞ്ചാബിലുള്ള ഏറ്റവും സൗകര്യപ്രദമായ ട്രഷറിയിലേക്ക് പെൻഷൻ മാറ്റാവുന്നതാണ്. അതിനുവേണ്ടി സ്ഥിരതാമസം പഞ്ചാബിലാണെന്നും അതിനാൽ പഞ്ചാബിലുള്ള ട്രഷറിയിലേക്ക് പെൻഷൻ മാറ്റി നൽകണമെന്നും കാണിച്ചുള്ള അപേക്ഷ ഇപ്പോൾ പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിലെ ട്രഷറിയിലെ ഓഫീസർക്ക് നൽകുക. കേരളത്തിലെ ട്രഷറിയിൽ നിന്ന് പഞ്ചാബിലെ ട്രഷറിയിലേക്ക് പെൻഷൻ മാറ്റി നൽകുന്നതാണ്. അപേക്ഷയിൽ പിപിഒ നന്പർ ഉൾപ്പെടെ എല്ലാ വിവരങ്ങളും കൃത്യമായി ചേർക്കണം.
കേരളത്തിനു പുറത്തെ ട്രഷറിയിൽനിന്ന് പെന്ഷൻ വാങ്ങാൻ കഴിയും
03:25 PM Sep 16, 2019 | Deepika.com