സർട്ടിഫിക്കറ്റ് ഡിഇഒയ്ക്ക് പരിശോധിക്കാൻ നൽകണം

03:23 PM Sep 16, 2019 | Deepika.com
എ​യ്ഡ​ഡ് സ്കൂ​ളി​ൽ ഹൈ​സ്കൂ​ളി​ൽ ഹി​ന്ദി ടീ​ച്ച​റാ​യി സേ​വ​നം ചെ​യ്യു​ന്നു. സ​ർ​വീ​സി​ലി​രി​ക്കെ എം​ജി യൂ​ണി​വേ​ഴ്സി​റ്റി 1996- 1997 കാ​ല​ഘ​ട്ട​ത്തി​ൽ സ് കൂ​ൾ ഓ​ഫ് ഡി​സ്​റ്റ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ വ​ഴി ന​ട​ത്തി​യി​രു​ന്ന ബി​എ സോ​ഷ്യോ​ള​ജി ഫ​സ്റ്റ് ക്ലാ​സി​ൽ പാ​സാ​യി. അ​തി​നു​ശേ​ഷം എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നു​ത​ന്നെ എം​എ ഹി​ന്ദി പ്രൈ​വ​റ്റാ​യി പ​ഠി​ച്ച് ഫ​സ്റ്റ് ക്ലാ​സി​ൽ പാ​സാ​യി. എ​ന്‍റെ ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും സ​ർ​വീ​സി​ൽ അം​ഗീ​ക​രി​ക്കു​മോ?
അ​മ്മി​ണി മാ​ത്യു, അ​ണ​ക്ക​ര

അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കു​ന്ന ബി​രു​ദം അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്ന​താ​ണ്. യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നു ല​ഭി​ച്ച ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഓ​ഫീ​സ് മേ​ധാ​വി​ക്ക് സ​മ​ർ​പ്പി​ച്ച് സ​ർ​വീ​സ് ബു​ക്കി​ൽ ചേ​ർ​ക്കാ​വു​ന്ന​താ​ണ്. എ​യ്ഡ​ഡ് സ്കൂ​ളാ​യ​തു​കൊ​ണ്ട് ഡി​ഇ​ഒ​യ്ക്ക് പ​രി​ശോ​ധ​ന​യ്ക്കാ​യി ന​ൽ​കണം.