മൊംബാസ: കെനിയയിലെ മൊം ബാസ നഗരത്തിനു തെക്ക് ഉഗുണ്ടാ പട്ടണത്തിൽ ആംഗ്ലിക്കൻ ദേവാലയത്തിനു കാവൽ നിൽക്കുകയായിരുന്നു രണ്ടു പോലീസുകാർ ഭീകരരുടെ വെടിയേറ്റു മരിച്ചു.
നാലു തോക്കുധാരികളാണ് പോലീസുകാരെ ആക്രമിച്ചതെന്നു പ്രാദേശിക പോലീസ് മേധാവി ലാറി കിയംഗ് പറഞ്ഞു. പോലീസുകാരുടെ പക്കലുള്ള എകെ 47 റൈഫിളുകളും തട്ടിയെടുത്ത് ഭീകരർ മോട്ടോർബൈക്കിൽ രക്ഷപ്പെട്ടു. സോമാലിയയിലെ ഇസ്ലാമിസ്റ്റ് ഭീകരഗ്രൂപ്പ് അൽഷബാബാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നു.
കെനിയയിൽ ക്രൈസ്തവ ദേവാലയത്തിനു കാവൽ നിന്ന പോലീസുകാരെ വധിച്ചു
12:54 PM Sep 04, 2017 | Deepika.com