+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വടംവലി സിഡ്നിയിലും; ബ്രിസ്ബേൻ ജേതാക്കൾ

ബ്രിസ്ബേൻ: ഈ സീസണിൽ ഓൾ ഓസ്ട്രേലിയ തലത്തിൽ സംഘടിപ്പിക്കുന്ന വടംവലി ടൂർണമെന്‍റുകളിൽ രണ്ടാംവട്ടവും വിജയം ബ്രിസ്ബേൻ സെവൻസിന്. സിഡ്നി കെല്ലിവിൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ചാന്പ്യൻഷിപ്പിൽ കാൻബറയെ ആണ് ബ്രിസ്ബേൻ
വടംവലി സിഡ്നിയിലും; ബ്രിസ്ബേൻ ജേതാക്കൾ
ബ്രിസ്ബേൻ: ഈ സീസണിൽ ഓൾ ഓസ്ട്രേലിയ തലത്തിൽ സംഘടിപ്പിക്കുന്ന വടംവലി ടൂർണമെന്‍റുകളിൽ രണ്ടാംവട്ടവും വിജയം ബ്രിസ്ബേൻ സെവൻസിന്. സിഡ്നി കെല്ലിവിൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ചാന്പ്യൻഷിപ്പിൽ കാൻബറയെ ആണ് ബ്രിസ്ബേൻ പരാജയപ്പെടുത്തിയത്.

ഓണാഘോഷത്തോടനുബന്ധിച്ച് സിഡ്നി കേരളാ ഫ്രണ്ട്സ് ക്ലബ് സംഘടിപ്പിച്ച മത്സരത്തിൽ വിജയികൾക്ക് ആയിരത്തി ഒന്ന് ഡോളറും ട്രോഫിയും ലഭിച്ചു. ടോമി മാത്യു മേലുകുന്നേൽ ക്യാപ്റ്റനായ ബ്രിസ്ബേൻ സെവൻസിന്‍റെ കോച്ച് സിബിൻ ജോസ് ഒറ്റത്തെങ്ങുങ്കലും, മാനേജർ ഭൗമിക് ബാബുവും ആയിരുന്നു. അരുണ്‍ കല്ലുപറന്പിൽ, ആദർശ് മിലൻ പള്ളിക്കുന്നേൽ, സിബി ജോർജ് പാലത്തുംപാട്ട്, ഡെന്നീസ് ജോർജ് മൈപ്പൻ, റോജൻ സിറിയക് നിരപ്പത്ത്, സൽജൻ ജോണ്‍ കുന്നംകോട്ട്, ജോസ് മാത്യു പുതുകുന്നത്ത് എന്നിവർ അംഗങ്ങളായിരുന്നു.

ഗോസ്ഫോർഡിൽ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ടൂർണമെന്‍റിലും ബ്രിസ്ബേൻ ട്രോഫി നേടിയിരുന്നു.

റിപ്പോർട്ട്: തോമസ് ടി. ഓണാട്ട്