മെൽബണ്‍: ഹൃസ്വ സന്ദർശനാർഥം മെൽബണിലെത്തിയ റോജി എം. ജോണ്‍ എംഎൽഎക്ക് ഒഐസിസി ഓസ്ടേലിയയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. എയർപോർട്ടിൽ നടന്ന സ്വീകരണത്തിൽ കണ്‍വീനർ ഹൈനസ് ബിനോയിയുടെ നേതൃത്വത്തിൽ ഒഐസിസി നേതാക്കളായ ജോസ് എം. ജോർജ്, മാർട്ടിൻ ഉറുമീസ്, ജോജി കാഞ്ഞിരപ്പള്ളി, ഡോ. ബിജു മാത്യു എന്നിവരും പങ്കെടുത്തു.