+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാൻഗോ ഓൾ ഓസ്ട്രേലിയ വടംവലി: ബ്രിസ്ബൻ സെവൻസ് ജേതാക്കൾ

സിഡ്നി: ഗോസ്ഫോർഡ് മലയാളി അസോസിയേഷൻ(മാൻഗോ) സംഘടിപ്പിച്ച ഓൾ ഓസ്ട്രേലിയ വടംവലി മത്സരത്തിൽ ബ്രിസ്ബൻ സെവൻസ് ജേതാക്കൾ. പണ്ടാല ഓവലിൽ നടന്ന അത്യന്തംവാശിയേറിയ മത്സരത്തിൽ ന്യൂ സൗത്ത് വെയിൽസ് ഹോണ്‍സ്ബിയെ(Ho
മാൻഗോ ഓൾ ഓസ്ട്രേലിയ വടംവലി: ബ്രിസ്ബൻ സെവൻസ് ജേതാക്കൾ
സിഡ്നി: ഗോസ്ഫോർഡ് മലയാളി അസോസിയേഷൻ(മാൻഗോ) സംഘടിപ്പിച്ച ഓൾ ഓസ്ട്രേലിയ വടംവലി മത്സരത്തിൽ ബ്രിസ്ബൻ സെവൻസ് ജേതാക്കൾ. പണ്ടാല ഓവലിൽ നടന്ന അത്യന്തംവാശിയേറിയ മത്സരത്തിൽ ന്യൂ സൗത്ത് വെയിൽസ് ഹോണ്‍സ്ബിയെ(Hornsby) ആണ് ബ്രിസ്ബൻ പരാജയപ്പെടുത്തിയത്.

ടോമി മാത്യു മേലുകുന്നേൽ ക്യാപ്റ്റനായ ടീമിൽ സിബിൻ ജോസ് ഒറ്റത്തെങ്ങുങ്കൽ, ആദർശ് പള്ളിക്കുന്നേൽ, സിബി പാലത്തുംപാട്ട്, ഡെന്നീസ് ജോർജ് മൈപ്പൻ, റോജൻ സിറിയക് നിരപ്പത്ത്, സൽജൻ ജോണ്‍, കുന്നംകോട്ട്, ശ്രീജിത്ത് പദ്മനാഭൻ, ജോസ് മാത്യു പുതുകുന്നത്ത് എന്നിവർ അംഗങ്ങളായിരുന്നു. റോബി തോമസ് കോച്ചും, റെജി ജോയി മാനേജരുമായിരുന്നു. ജേതാക്കൾക്ക് ആയിരത്തിയൊന്നു ഡോളറും ട്രോഫിയും സമ്മാനിച്ചു.

റിപ്പോർട്ട്: തോമസ് ടി. ഓണാട്ട്