+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എട്ടു വർഷത്തിനുശേഷം ഓണവിരുന്നുമായി 'TP തിരുവോണം' തിരിച്ചെത്തുന്നു

ബെടോക്ക്: ഓണത്തെ വരവേൽക്കാൻ ടെമാസെക്ക് പോളിടെക്നിക്കിലെ മലയാളീ വിദ്യാർഥികൾ തയ്യാറായി ക ഴിഞ്ഞു. ടിപി മലയാളീസ് അവതരിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷങ്ങൾ 2017 ഓഗസ്റ്റ് മാസം 26 ശനിയാഴ്ച രാവിലെ 11.30 മുതൽ
എട്ടു വർഷത്തിനുശേഷം ഓണവിരുന്നുമായി   'TP  തിരുവോണം' തിരിച്ചെത്തുന്നു
ബെടോക്ക്: ഓണത്തെ വരവേൽക്കാൻ ടെമാസെക്ക് പോളിടെക്നിക്കിലെ മലയാളീ വിദ്യാർഥികൾ തയ്യാറായി ക ഴിഞ്ഞു. ടിപി മലയാളീസ് അവതരിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷങ്ങൾ 2017 ഓഗസ്റ്റ് മാസം 26 ശനിയാഴ്ച രാവിലെ 11.30 മുതൽ ബെടോക്കിലെ ന്യൂഗേറ്റ് ലേർണിംഗ് ഹബിൽ വച്ചു നടത്തപ്പെടുന്നു.

പ്രവർത്തനത്തിലും നടത്തിപ്പിലും അവതരണത്തിലും നിലവാരത്തിലും എന്നും മുന്പിൽ നിന്നിരുന്ന ടെമാസെക്കിലെ വിദ്യാർഥികൾ സിംഗപ്പൂരിലെ മലയാളികൾക്ക് മുന്നിലേക്ക് എട്ടുവർഷത്തിനുശേഷം തിരിച്ചെത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 2009ലാണ് ഇതിനുമുൻപ് ടെമാസെക്ക് പോളിയിൽ ടിപി ഓണം ഫെസ്റ്റ് അരങ്ങേറിയത്. നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനു വിരാമമായി ഠജ തിരുവോണം വീണ്ടും ജനഹൃദയങ്ങളിലേക്കെത്തുന്നത് ഒരുപറ്റം വിദ്യാർഥികളുടെ അശ്രാന്ത പരിശ്രമത്തിന്‍റെ ഫലമായാണ്. പതിവുപോലെ തന്നെ സിംഗപ്പൂർ മലയാളികൾക്ക് ഓണനാളുകളിൽ മഹോത്സവത്തിന്‍റെ അനുഭൂതിയും പ്രതീതിയുമാണ് ഒരുക്കി വച്ചിരിക്കുന്നത്.

റിപ്പോർട്ട്: ബേസിൽ ബേബി