+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെൻറിത്ത് മലയാളി കൂട്ടായ്മയുടെ പത്താമത് ഓണാഘോഷം സെപ്റ്റംബർ രണ്ടിന്

സിഡ്നി: പടിഞ്ഞാറൻ സിഡ്നി മേഖലയിലെ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ പെൻറിത്ത് മലയാളി കൂട്ടായ്മയുടെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ രണ്ടിനു നടത്തും. കിംഗ്സ് വുഡ് ഗവണ്‍മെന്‍റ് സ്കൂൾ ഓഡിറ്റോറിയത്തിൽ ന
പെൻറിത്ത് മലയാളി കൂട്ടായ്മയുടെ പത്താമത് ഓണാഘോഷം സെപ്റ്റംബർ രണ്ടിന്
സിഡ്നി: പടിഞ്ഞാറൻ സിഡ്നി മേഖലയിലെ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ പെൻറിത്ത് മലയാളി കൂട്ടായ്മയുടെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ രണ്ടിനു നടത്തും. കിംഗ്സ് വുഡ് ഗവണ്‍മെന്‍റ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ആഘോഷത്തിൽ കേരളീയ സാംസ്കാരിക പാരന്പര്യത്തെ ഉയർത്തിക്കാട്ടുന്ന നിരവധി പരിപാടികൾ അരങ്ങേറും.

രാവിലെ പതിനൊന്നിനു നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ പെൻറിത്ത് സിറ്റി കൗണ്‍സിൽ സാംസ്കാരിക വിഭാഗം കോർഡിനേറ്റർ ഗ്രേസി ലെഹി ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്യും. തുടർന്ന് ഭാരതീയവും കേരളീയവുമായ നൃത്ത ന്യത്യപരിപാടികൾക്കു തുടക്കം കുറിക്കും. ഉച്ചയ്ക്ക് പരന്പരാഗത രീതിയിലുള്ള ഓണസദ്യ, വിനോദ മത്സരപരിപാടികളും നടത്തും. ഇൻഡോ ഓസിറിഥമവതരിപ്പിക്കുന്ന ചെണ്ടമേളം ആഘോഷ പരിപാടികൾക്ക് മാറ്റു കൂട്ടും. പരിപാടികൾക്ക് പ്രസിഡന്‍റ് സണ്ണി മാത്യു, സെക്രട്ടറി മഹേഷ് പണിക്കർ, വൈസ് പ്രസിഡന്‍റ് സുരേഷ് പോക്കാട്ട്, കമ്മിറ്റിയംഗങ്ങളായ ചെറിയാൻ മാത്യു, അജി ടി.എസ്, ജോയി ജേക്കബ്, ജിനു വർഗീസ്, റിഥോയി പോൾ, പ്രവീണ്‍ അധികാരം, ഷിബു മാളിയേക്കൽ, ജോബി അലക്സ് എന്നിവർ നേതൃത്വം നൽകും.

റിപ്പോർട്ട്: ജോഗേഷ് കാണക്കാലിൽ