+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിഡ്നി മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 3 ഞായറാഴ്ച

സിഡ്നി: സിഡ്നിയിലെ ഏറ്റവും വലിയ ഓണാഘോഷമായ സിഡ്നി മലയാളി അസോസിയേഷൻ അവതരിപ്പിക്കുന്ന പൊന്നോണം 2017 സെപ്റ്റംബർ 3 ഞായറാഴ്ച ബ്ലാക്കടൗണ്‍ ബൗമാൻ ഹാളിൽ വച്ചു നടക്കും. ആഘോഷ പരിപാടികളിൽ ന്യൂ സൗത്ത് വെയിൽസ്
സിഡ്നി മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 3 ഞായറാഴ്ച
സിഡ്നി: സിഡ്നിയിലെ ഏറ്റവും വലിയ ഓണാഘോഷമായ സിഡ്നി മലയാളി അസോസിയേഷൻ അവതരിപ്പിക്കുന്ന പൊന്നോണം 2017 സെപ്റ്റംബർ 3 ഞായറാഴ്ച ബ്ലാക്കടൗണ്‍ ബൗമാൻ ഹാളിൽ വച്ചു നടക്കും. ആഘോഷ പരിപാടികളിൽ ന്യൂ സൗത്ത് വെയിൽസ് മൾട്ടി കൾച്ചറൽ മിനിസ്റ്റർ റേ വില്യംസ് മുഖ്യ അതിഥിതിയായിരിക്കും. രാവിലെ 9ന് സിഡ്മൽ വനിതാ ഫോറം ഒരുക്കുന്ന അത്തപൂക്കളത്തോടു കൂടി പരിപാടികൾ ആരംഭിക്കും.

തുടർന്ന് സിഡ്മൽ യൂത്ത്ഫോറം ഒരുക്കുന്ന വിവിധ നാടൻ കായിക/വിനോദ മത്സരങ്ങൾ നടക്കും. 11 മുതൽ ആരംഭിക്കുന്ന ഓണസദ്യ ഉച്ചക്ക് 2 വരെ നീളും. തുടർന്ന് സാംസ്കാരിക സമ്മേളനവും കലാപരിപടികളും അരങ്ങേറും. ഏകദേശം ആയിരത്തോളം പേർ പങ്കെടുക്കുമെന്ന് കരുതപ്പെടുന്ന ഓണാഘോഷത്തിന്‍റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് സംഘടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കും 0470111154, 0404442288, 0402677259, 0401684724 എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ട്: ജെയിംസ് ചാക്കോ