അബൂജ: നൈജീരിയയിൽ വനിതാ ചാവേർ നടത്തിയ ബോംബ് സ്ഫോടനത്തിൽ 27 പേർ കൊല്ലപ്പെട്ടു. വടക്കുകിഴക്കൻ നൈജീരിയയിലെ മയ്ദുഗുരിയിൽ ചൊവ്വാഴ്ചയായിരുന്നു ആക്രമണം. തിരക്കുള്ള ചന്തയിലായിരുന്നു സ്ഫോടനം നടത്തിയത്. ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
മയ്ദുഗുരിയിലെ അഭയാർഥി ക്യാമ്പുകൾക്കു നേരെയും ആക്രമണം ഉണ്ടായി. ക്യാമ്പിനു മുന്നിലായിരുന്നു സ്ഫോടനം. നിരവധി പേർക്ക് പരിക്കേറ്റു. ബൊക്കോഹറാമാണ് ആക്രമണത്തിന്റെ പിന്നിലെന്ന് കരുതുന്നു.
നൈജീരിയയിൽ ചാവേർ ആക്രമണം; 27 മരണം
03:48 PM Aug 16, 2017 | Deepika.com