സിഡ്നി: മേളവാദ്യത്തിൽ മികവ് തെളിയിച്ച് മുന്നേറുന്ന സിഡ്നിയിലെ ചെണ്ട കലാകാരൻമാരുടെ കൂട്ടായ്മയായ "ഇൻഡോസ് റിഥംസ്’ പുതിയ താള മേളങ്ങളുമായി ഈ സീസണിലെ അരങ്ങേറ്റം കുറിച്ചു.
ശിങ്കാരി, പഞ്ചാരി, പാണ്ടിമേളം എന്നിവ കൂടാതെ നൃത്തകൊട്ടിലും പരിശീലനം നേടിയാണ് ഈ സീസണിൽ രംഗത്തെത്തുന്നത്. ഓഗസ്റ്റ് 12ന് പരമേറ്റ പാർക്കിൽ നടന്ന ഇന്ത്യ ഡേ ആഘോഷപരിപാടികളിൽ സീസണിലെ ആദ്യ പരിപാടി അവതരിപ്പിച്ചപ്പോൾ ഓസ്ട്രേലിയയിലെ പ്രമുഖ ടെലിവിഷൻ ചാനലായ സെവൻ ന്യൂസിലും അത് വാർത്തയായി.
മുൻ വർഷങ്ങളിലെ പോലെ ഇക്കുറിയും സിഡ്നിയിലെ വിവിധ ഓണാഘോഷ പരിപാടികൾ കൂടാതെ ന്യൂകാസിൽ, വൂളാങ്ഗോങ്, ഗോസ്ഫോർഡ്, വായോങ് തുടങ്ങിയ പ്രദേശങ്ങളിലും ഇൻഡോസ് റിഥംസ് ചെണ്ടമേളം അവതരിപ്പിക്കും. സിഡ്നിയിലെ മറ്റ് ഭാരതീയ ഭാഷാസമൂഹങ്ങളുടെയും ശ്രീലങ്കൻ സമൂഹത്തിന്റെയും സാംസ്കാരിക പരിപാടികളിൽ ചെണ്ടമേളം അവതരിപ്പിച്ച ഇൻഡോസ് റിഥംസ് ഉത്സവങ്ങൾ, പെരുന്നാൾ പ്രദക്ഷിണങ്ങൾ തുടങ്ങിയ പരിപാടികളിലും ചെണ്ടമേളം അവതരിപ്പിച്ചുവരുന്നു. ജയറാം ചെറിയപുരയിൽ, കുര്യാക്കോസ് മത്തായി എന്നിവർ ഗുരുക്ക·ാരായി പ്രവർത്തിക്കുന്നു.
വിവരങ്ങൾക്ക്: 0413627093, 0416979587.
റിപ്പോർട്ട്: ജയിംസ് ചാക്കോ