+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോൾഡ് കോസ്റ്റ് സീറോ മലബാർ സമൂഹത്തിനു പുതിയ നേതൃത്വം

ഗോൾഡ് കോസ്റ്റ്: ഗോൾഡ് കോസ്റ്റ് മേരിമാതാ സീറോ മലബാർ കാത്തലിക് സമൂഹത്തിന് 20172019 വർഷത്തേക്കുള്ള പാരീഷ് കൗണ്‍സിൽ അംഗങ്ങളെ തെരഞ്ഞെടുത്തു. ജോമോൻ തോമസ് എട്ടുകാട്ടിൽ, ജെസണ്‍ സൈമണ്‍ നാലുപറയിൽ(കൈക്ക
ഗോൾഡ് കോസ്റ്റ് സീറോ മലബാർ സമൂഹത്തിനു പുതിയ നേതൃത്വം
ഗോൾഡ് കോസ്റ്റ്: ഗോൾഡ് കോസ്റ്റ് മേരിമാതാ സീറോ മലബാർ കാത്തലിക് സമൂഹത്തിന് 2017-2019 വർഷത്തേക്കുള്ള പാരീഷ് കൗണ്‍സിൽ അംഗങ്ങളെ തെരഞ്ഞെടുത്തു. ജോമോൻ തോമസ് എട്ടുകാട്ടിൽ, ജെസണ്‍ സൈമണ്‍ നാലുപറയിൽ(കൈക്കാരന്മാർ), ഓമന സിബു കാരക്കാട്ടിൽ (പാരീഷ് കൗണ്‍സിൽ സെക്രട്ടറി), സിബി ജോർജ് മാനാട്ട്(അക്കൗണ്ടന്‍റ്), ബിനു ജോർജ്, ജോഷി ജോസഫ്, മിനി ഷാജി, ബിനു റോണി, ചെറിയാൻ വേണാട്(കമ്മിറ്റി അംഗങ്ങൾ) എന്നിവരെയാണ് തെരഞ്ഞെടുത്തത്.

ഇടവകവികാരി ഫാ. അബ്രഹാം കഴുനടിയിലിന്‍റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ ഈ വർഷത്തെ തിരുനാൾ ഒക്ടോബർ മാസം 28ന് ശനിയാഴ്ച ആഷ്മോർ മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ വച്ചു നടത്തുവാൻ തീരുമാനമായി. സണ്‍ഡേസ്കൂൾ ബൈബിൾ കലോത്സവം ഒക്ടോബർ രണ്ട്, മൂന്ന് ആഴ്ചകളിലും നവംബർ 11 ശനിയാഴ്ച ഇടവകദിനവും സണ്‍ഡേസ്കൂൾ വാർഷികവും നെരാഗ് ബൈബിൾ സെന്‍റിനൽ ഹാളിലും വച്ചു നടത്തുവാൻ തീരുമാനിച്ചു.

റിപ്പോർട്ട്: ചെറിയാൻ വേണാട്