+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സീറോ മലബാർ കൾച്ചറൽ ഫെസ്റ്റ് "ദർശനം 2017’ വർണാഭമായി

ബ്രിസ്ബേൻ: ബ്രിസ്ബേൻ നോർത്ത് സെന്‍റ് അൽഫോൻസ കാത്തലിക് കമ്യൂണിറ്റി സംഘടിപ്പിച്ച സീറോ മലബാർ കൾച്ചറൽ ഫെസ്റ്റ് "ദർശനം 2017’ വർണാഭമായി. ചെംസൈഡ് വേസ്റ്റ് ക്രേഗ്സലി സ്റ്റേറ്റ് ഹൈസ്കൂൾ ഹാളിൽ നടന്ന പരിപാടിക
സീറോ മലബാർ കൾച്ചറൽ ഫെസ്റ്റ്
ബ്രിസ്ബേൻ: ബ്രിസ്ബേൻ നോർത്ത് സെന്‍റ് അൽഫോൻസ കാത്തലിക് കമ്യൂണിറ്റി സംഘടിപ്പിച്ച സീറോ മലബാർ കൾച്ചറൽ ഫെസ്റ്റ് "ദർശനം 2017’ വർണാഭമായി. ചെംസൈഡ് വേസ്റ്റ് ക്രേഗ്സലി സ്റ്റേറ്റ് ഹൈസ്കൂൾ ഹാളിൽ നടന്ന പരിപാടികൾ ക്യൂൻസ് ലാൻഡ് ഷാഡോ മിനിസ്റ്റർ ഫോർ മൾട്ടികൾച്ചറൽ അഫയേഴ്സ് സ്റ്റീവ് മിനിക്കിൻ എംപി ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി ട്രേസി ഡേവീസ് എംപി, ലിയാൻ ലിനാർഡ് എംപി, സെന്‍റ് അൽഫോൻസ പള്ളി വികാരി ഫാ. ഏബ്രഹാം കഴുന്നടിയിൽ, പാസ്റ്ററൽ കൗണ്‍സിൽ അംഗം ജോളി കരുമത്തി എന്നിവർ പ്രസംഗിച്ചു.

തുടർന്ന് ക്യൂൻസ് ലാൻഡിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ കാലാകാര·ാർ പങ്കെടുത്ത സംഘഗാന മത്സരത്തിൽ ബ്രിസ്ബേൻ സൗത്ത് സെന്‍റ് തോമസ് കമ്യൂണിറ്റി ഒന്നാം സ്ഥാനം നേടി. യുവജന സംഘടനകൾ നേതൃത്വം നൽകിയ കൾച്ചറൽ ഫെസ്റ്റിൽ മാർഗം കളി, ചവിട്ടുനാടകം, വിവിധ ഇനം സംഘ നൃത്തങ്ങൾ, ബൈബിൾ നാടകങ്ങൾ തുടങ്ങിയവ അരങ്ങേറി. സിബി ജോസഫും ബാസ്റ്റിൻ ആന്‍റണിയും ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോളി കരുമത്തി