+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിഡ്നിയിൽ ആക്ടിംഗ് തീയേറ്റർ വർക് ഷോപ്പ് പി.ബാലചന്ദ്രൻ നയിക്കും

സിഡ്നി: സിഡ്നി ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി കലാ സംഘടനയായ ആർട്ട് കളക്ടീവ് സംഘടിപ്പിക്കുന്ന ആക്ടിംഗ് തീയേറ്റർ വർക് ഷോപ്പ് നടനും സംവിധായകനും തിരക്കഥാകൃത്തും തീയേറ്റർ സ്കോളറുമായ പി. ബാലചന്ദ്രൻ നയി
സിഡ്നിയിൽ ആക്ടിംഗ് തീയേറ്റർ വർക് ഷോപ്പ് പി.ബാലചന്ദ്രൻ നയിക്കും
സിഡ്നി: സിഡ്നി ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി കലാ സംഘടനയായ ആർട്ട് കളക്ടീവ് സംഘടിപ്പിക്കുന്ന ആക്ടിംഗ് തീയേറ്റർ വർക് ഷോപ്പ് നടനും സംവിധായകനും തിരക്കഥാകൃത്തും തീയേറ്റർ സ്കോളറുമായ പി. ബാലചന്ദ്രൻ നയിക്കും.

ഒക്ടോബർ ഏഴ്, എട്ട് തീയതികളിൽ സിഡ്നി വെന്‍റ്വർത്ത് വിലിൽ നടക്കുന്ന ദ്വിദിന വർക് ഷോപ്പിൽ അഭിനയത്തിൽ താത് പര്യമുള്ള 30 പേർക്കാണ് പ്രവേശനം. 16 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് വർക് ഷോപ്പിലേക്ക് പ്രവേശനം.

ഓസ്ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നുള്ള നാടക, സിനിമാ പ്രവർത്തകർ ക്യാന്പിൽ പങ്കെടുക്കും. വർക്ഷോപ്പിലൂടെ കണ്ടെത്തുന്ന മികച്ച അഭിനേതാക്കളെ ആർട്ട് കളക്ടീവ് നിർമിക്കുന്ന തീയേറ്റർ പ്രൊഡക്ഷൻ, ഹ്രസ്വ സിനിമ എന്നിവയിൽ അഭിനയിക്കാൻ പരിഗണിക്കുമെന്ന് സംഘാടകർ അറിയിച്ചു.

പങ്കെടുക്കാൻ താത്പര്യമുള്ളവർ അഭിനയത്തിലുള്ള അഭിരുചി വ്യക്തമാക്കുന്ന രേഖകൾ സഹിതം സെപ്റ്റംബർ 15 നകം അപേക്ഷിക്കുക.

വിവരങ്ങൾക്ക്: artcollectivseydney@gmail.com