+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റെക്സ്ബാൻഡ് ഓസ്ട്രേലിയ 2017

മെൽബണ്‍: സെന്‍റ് തോമസ് സീറോ മലബാർ മെൽബണ്‍ രൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റെക്സ്ബാൻഡ് ടൂർ 2017 ന്‍റെ ടിക്കറ്റ് വിതരണം ആരംഭിച്ചു. ഓസ്ട്രേലിയായുടെ വിവിധ ഭാഗങ്ങളിലായി ഏഴു സ്റ്റേജുകളിലാണ് സംഗീത പ
റെക്സ്ബാൻഡ് ഓസ്ട്രേലിയ 2017
മെൽബണ്‍: സെന്‍റ് തോമസ് സീറോ മലബാർ മെൽബണ്‍ രൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റെക്സ്ബാൻഡ് ടൂർ 2017 ന്‍റെ ടിക്കറ്റ് വിതരണം ആരംഭിച്ചു. ഓസ്ട്രേലിയായുടെ വിവിധ ഭാഗങ്ങളിലായി ഏഴു സ്റ്റേജുകളിലാണ് സംഗീത പരിപാടി അരങ്ങേറുന്നത്.

റെക്സ്ബാൻഡിന്‍റെ ഭൂരിഭാഗവും ഇംഗ്ലീഷ് ഭാഷയിലായതുകൊണ്ട് തദ്ദേശിയർക്കും ആസ്വദിക്കാൻ കഴിയുമെന്നുള്ളതിനാൽ സുവിശേഷവത്കരണത്തിനുള്ള ഒരു വലിയ അവസരമായി കണ്ടുകൊണ്ട് മറ്റുള്ളവരെയും സംഗീത പരിപാടിയിലേക്ക് ക്ഷണിക്കുവാനും റെക്സ്ബാൻഡിന്‍റെ സംഗീത പരിപാടികളിൽ പങ്കെടുക്കുവാനും ബിഷപ് മാർ ബോസ്കോ പുത്തൂർ ആഹ്വാനം ചെയ്തു.

ജീസസ് യൂത്തിന്‍റെ സംഗീത വിഭാഗമായി 27 വർഷങ്ങൾക്ക് മുന്പ് കൊച്ചി കേന്ദ്രമായാണ് റെക്സ്ബാൻഡ് ആരംഭിക്കുന്നത്. രാജാവിന്‍റെ പാട്ടുകാർ എന്ന അർഥത്തിലാണ് റെക്സ്ബാൻഡ് എന്ന പേര് നിർദ്ദേശിക്കപ്പെട്ടത്. ഉഴവൂർ സ്വദേശി മനോജ് സണ്ണിയാണ് റെക്സ്ബാൻഡിന്‍റെ ആദ്യ കോഓർഡിനേറ്റർ. കീബോർഡിൽ മാന്ത്രികജാലം തീർക്കുന്ന പ്രശസ്ത കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസി, പ്രശസ്ത സംഗീത സംവിധായകനും ഗായകനുëമായ അൽഫോൻസ് ജോസഫ്, സെന്‍റ് തെരേസാസ് കോളജ് അധ്യാപിക ബീന മനോജ്, ഷിൽട്ടണ്‍ പിൻഹീറോ, ലിന്‍റണ്‍ ബി. അരൂജ, ഹെക്ടർ ലൂയിസ്, മനോജ് ജോണ്‍ ഡേവിഡ് (സൗണ്ട് റിലേഷൻസ്), ആന്‍റണി മാത്യു (ഓർക്കസ്ട്ര), ടോമി ഡേവിസ് (പെർക്കഷൻ), ഉമേഷ്, ജെയ്ബി, ജിപ്സണ്‍ (കൊറിയോഗ്രാഫേഴ്സ്) എന്നിവരടക്കം 25 ഓളം വരുന്ന റെക്സ് ബാൻഡിന്‍റെ മുഴുവൻ അംഗങ്ങളും ഓസ്ട്രേലിയയിലെ പരിപാടികൾക്കായെത്തുന്നുണ്ട്. സംഗീതവും കൊറിയോഗ്രാഫിയും ലൈറ്റ് ഷോയുമടക്കം മൂന്നുì മണിക്കൂർ നീളുന്ന സംഗീത പരിപാടിയാണ് റെക്സ് ബാൻഡിന്േ‍റത്.

കാത്തലിക് സൂപ്പർ ഓസ്ട്രേലിയായും ഫൈവ് സ്റ്റാർ പ്രോപ്പർട്ടീസുമാണ് റെക്സ്ബാൻഡ് ഓസ്ട്രേലിയ ടൂറിന്‍റെ പ്രധാന സ്പോണ്‍സർമാർ. തദ്ദേശിയരായ ഒട്ടേറെ പേർ റെക്സ്ബാൻഡ് സംഗീതപരിപാടിയിൽ പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വികാരി ജനറാൾ മോണ്‍. ഫ്രാൻസിസ് കോലഞ്ചേരി അറിയിച്ചു.

നവംബർ 10 (വെള്ളി) കാൻബറ, 11 (ശനി) മെൽബണ്‍, 12 (ഞായർ) പെർത്ത്, 14 (ചൊവ്വ) ഡാർവിൻ, 17 (വെള്ളി) സിഡ്നി, 18 (ശനി) അഡ്ലെയ്ഡ്, 19 (ഞായർ)
ബ്രിസ്ബെയ്ൻ എന്നിവിടങ്ങളിലാണ് റെക്സ്ബാൻഡിന്‍റെ സംഗീത പരിപാടി അരങ്ങേറുക.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ