+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"മധുരിക്കും ഓർമകൾ സീസണ്‍ 3’ ഓഗസ്റ്റ് അഞ്ചിന്

സിഡ്നി: സിഡ്നി ആര്ട്ട് ലവേഴ്സ് ഒരുക്കുന്ന മധുരിക്കും ഓർമകൾ സീസണ്‍ 3 അരങ്ങിലെത്തുവാൻ ഇനി ദിവസങ്ങൾ മാത്രം. ഓഗസ്റ്റ് അഞ്ചിന് (ശനി) വൈകുന്നേരം ആറിന് വെൻവർത്വിൽ റെഡ്ഗം സെന്‍ററിലാണ് പരിപാടി. സിഡ്നിയിലെ
സിഡ്നി: സിഡ്നി ആര്ട്ട് ലവേഴ്സ് ഒരുക്കുന്ന മധുരിക്കും ഓർമകൾ സീസണ്‍ -3 അരങ്ങിലെത്തുവാൻ ഇനി ദിവസങ്ങൾ മാത്രം. ഓഗസ്റ്റ് അഞ്ചിന് (ശനി) വൈകുന്നേരം ആറിന് വെൻവർത്വിൽ റെഡ്ഗം സെന്‍ററിലാണ് പരിപാടി.

സിഡ്നിയിലെ സംഗീത പ്രതിഭകളായ 21 ഗായകർ, പഴയകാല ഗാനങ്ങളുമായി വേദിയിലെത്തുന്പോൾ അത് വേറിട്ട ഒരു സംഗീത അനുഭവത്തിനൊപ്പം ഗാനങ്ങളുടെ ശില്പികൾക്കുള്ള ആദരവ് കൂടിയാവും. സിഡ്നിയിൽ ജനിച്ചുവളർന്ന കുട്ടികൾ പഴയ ചലച്ചിത്ര ഗാനങ്ങൾ സ്വരശുദ്ധിയോടെ ആലപിക്കുന്നത് ന്ധവിടരുന്ന മൊട്ടുകൾ’’ എന്ന പരിപാടിയുടെ സവിശേഷതയായിരിക്കും. മൂന്ന് വ്യത്യസ്ത നൃത്തരൂപങ്ങളുമായി നർത്തകരും അരങ്ങിലെത്തും.

ഹവേലി റസ്റ്ററന്‍റ് ഒരുക്കുന്ന ഭക്ഷണശാലയും പരിപാടി കാണാനെത്തുന്ന മാതാപിതാക്കൾക്കായി കിഡ്സ് എന്‍റർടൈൻമെന്‍റ് സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. പ്രവേശനം ടിക്കറ്റു മൂലം നിയന്ത്രിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക്: വിശ്വൻ കേച്ചേരി 0409034825.

റിപ്പോർട്ട്: ജെയിംസ് ചാക്കോ