+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിശുദ്ധനാട് തീർഥാടനം

മെബൽബണ്‍: സെൽ് തോമസ് സീറോ മലബാർ മെൽബണ്‍ രൂപതയുടെ നേതൃത്വത്തിൽ 2018 ജനുവരി 4 മുതൽ 12 വരെ സംഘടിപ്പിക്കുന്ന വിശുദ്ധനാട് സന്ദർശനത്തിനുള്ള ബുക്കിംഗ് ആരംഭിച്ചു. ഒന്പത് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനം നെട
വിശുദ്ധനാട് തീർഥാടനം
മെബൽബണ്‍: സെൽ് തോമസ് സീറോ മലബാർ മെൽബണ്‍ രൂപതയുടെ നേതൃത്വത്തിൽ 2018 ജനുവരി 4 മുതൽ 12 വരെ സംഘടിപ്പിക്കുന്ന വിശുദ്ധനാട് സന്ദർശനത്തിനുള്ള ബുക്കിംഗ് ആരംഭിച്ചു. ഒന്പത് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനം നെടുന്പാശേരി എയർപോർട്ടിൽ നിന്നാണ് പുറപ്പെടുന്നത്. നാട്ടിലുള്ള ബന്ധുക്കൾക്കും പങ്കെടുക്കത്തക്കവിധത്തിലാണ് രജിസ്ട്രേഷൻ ഒരുക്കിയിരിക്കുന്നത്. മെൽബണ്‍ രൂപത ചാൻസിലർ ഫാ.മാത്യു കൊച്ചുപുരക്കലാണ് സന്ദർശനം നയിക്കുന്നത്.

ബേത്ലഹേം, ജറുസലേം, നസറത്ത്, ജെറിക്കോ, കഫർണാം, ഗെത്സമൻ, ഗോൽഗോഥാ, മൗണ്ട് താബോർ, മൗണ്ട് നെബോ, മൗണ്ട് കാർമൽ എന്നിങ്ങനെ ഈശോയുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന നിരവധി സ്ഥലങ്ങൾ വിശുദ്ധനാട് സന്ദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാനായിൽ വിവാഹ കൂദാശ നവീകരണത്തിലും ഗലീലാ കടലിൽ ബോട്ടിംഗിനുമുള്ള സൗകര്യവും ഉണ്ടായിരിക്കും.

മെൽബണ്‍ സീറോ മലബാർ രൂപതയും മാഗി പിൾഗ്രിമേജ് ഓസ്ട്രേലിയായും സംയുക്തമായി സംഘടിപ്പികുന്ന രണ്ടാമത് വിശുദ്ധനാട് സന്ദർശനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 30ന് മുന്പായി രജിസ്റ്റർ ചെയ്യണമെന്ന് വികാരി ജനറാൾ മോണ്‍. ഫ്രാൻസിസ് കോലഞ്ചേരി അറിയിച്ചു.

വിവരങ്ങൾ ഫാ.മാത്യു കൊച്ചുപുരക്കíൽ 0470 768 297, ജോണ്‍ വർഗീസ് 0470 404 337.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ