+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സീറോ മലബാർ കൾച്ചറൽ ഫെസ്റ്റ് "ദർശനം 2017’ 29ന്

ബ്രിസ്ബേൻ: സെന്‍റ് അൽഫോൻസ കാത്തലിക് കമ്യൂണിറ്റി സംഘടിപ്പിക്കുന്ന "ദർശനം 2017’ ന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി. ജൂലൈ 29ന് (ശനി) വൈകുന്നേരം 5.30ന് ചെംസൈഡ് വേസ്റ്റ് ക്രേഗ്സ്ലി സ്റ്റേറ്റ് ഹൈസ്കൂൾ ഹാളിൽ ( 68
സീറോ മലബാർ കൾച്ചറൽ ഫെസ്റ്റ്
ബ്രിസ്ബേൻ: സെന്‍റ് അൽഫോൻസ കാത്തലിക് കമ്യൂണിറ്റി സംഘടിപ്പിക്കുന്ന "ദർശനം 2017’ ന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി. ജൂലൈ 29ന് (ശനി) വൈകുന്നേരം 5.30ന് ചെംസൈഡ് വേസ്റ്റ് ക്രേഗ്സ്ലി സ്റ്റേറ്റ് ഹൈസ്കൂൾ ഹാളിൽ ( 685, ഹാമിൽട്ടൻ റോഡ്) ആണ് പരിപാടികൾ അരങ്ങേറുക.

ബ്രിസ്ബേൻ സെന്‍റ് അൽഫോൻസ ഇടവകയുടെ സംയുക്ത തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി സീറോ മലബാർ യൂത്ത് മൂവ്മെന്‍റ് ആണ് കൾച്ചറൽ ഫെസ്റ്റിന് നേതൃത്വം നൽകുന്നത്.

ക്യൂൻസിലാൻഡിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന ക്രിസ്തീയ സംഘഗാന മത്സരം, ചവിട്ടുനാടകം, മാർഗംകളി, ബൈബിൾ അധിഷ്ടിത നാടകങ്ങൾ, വിവിധയിനം ഡാൻസുകൾ തുടങ്ങിയവ കൾച്ചറൽ ഫെസ്റ്റിന് മാറ്റുകൂട്ടും.

റിപ്പോർട്ട്: ജോളി കരുമത്തി