+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഹാത്മാ കൾച്ചറൽ സെന്‍റർ ലൈബീരിയക്ക് പുതിയ നേതൃത്വം

മോണ്‍റോവിയ: ലൈബീരിയയിലെ മലയാളികളുടെ സംഘടന ആയ മഹാത്മാ കൾച്ചറൽ സെന്‍ററിന് പുതിയ നേതൃത്വം. ജൂലൈ 16ന് എക്സീഡിംഗ് ഹോട്ടലിൽ നടന്ന ഒന്പതാമത് വാർഷിക പൊതുയോഗത്തിൽ വൈസ് പ്രസിഡന്‍റ് സുനിൽ കുമാർ അധ്യക്ഷത വഹി
മഹാത്മാ കൾച്ചറൽ സെന്‍റർ ലൈബീരിയക്ക് പുതിയ നേതൃത്വം
മോണ്‍റോവിയ: ലൈബീരിയയിലെ മലയാളികളുടെ സംഘടന ആയ മഹാത്മാ കൾച്ചറൽ സെന്‍ററിന് പുതിയ നേതൃത്വം. ജൂലൈ 16ന് എക്സീഡിംഗ് ഹോട്ടലിൽ നടന്ന ഒന്പതാമത് വാർഷിക പൊതുയോഗത്തിൽ വൈസ് പ്രസിഡന്‍റ് സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രഞ്ജിത്ത് സുബ്രഹ്മണ്യൻ വാർഷിക റിപ്പോർട്ടും ട്രഷറർ ലിജു പാറേക്കാട്ടിൽ വരവ് ചെലവു കണക്കും അവതരിപ്പിച്ചു. ബി. ഹരികുമാർ, ജോർജ് പീറ്റർ എന്നിവർ പ്രസംഗിച്ചു.

തുടർന്നു പുതിയ ഭാരവാഹികളായി ബി. ഹരികുമാർ (പ്രസിഡന്‍റ്), അജിത് കുമാർ (വൈസ് പ്രസിഡന്‍റ്), രഞ്ജിത്ത് സുബ്രഹ്മണ്യൻ (സെക്രട്ടറി), ജിജു വർഗീസ് (ജോയിന്‍റ് സെക്രട്ടറി), ലിജു പാറേക്കാട്ടിൽ (ട്രഷറർ), മേജോ ജോസഫ് (പിആർഒ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി റോങ്ജൻ പീറ്റർ, ജോജോ തോമസ്, വരുണ്‍ കുമാർ, വിഷ്ണു, റോയി ജോസഫ് എന്നിവരെയും തെരഞ്ഞെടുത്തു.

ഓണാഘാഷ കമ്മിറ്റിയിലേക്ക് ഗോപിനാഥൻ പിള്ള (ജനറൽ കണ്‍വീനർ), ജോർജ് പീറ്റർ (പ്രോഗ്രാം കമ്മിറ്റി), ദാസ് പ്രകാശ് ജോസഫ് (ഫുഡ് കമ്മിറ്റി), ജെയിംസ് തോമസ് (ഫിനാൻസ് കമ്മിറ്റി), പ്രൈജിൻ പ്രകാശ്(ഡെക്കറേഷൻ കമ്മിറ്റി) എന്നിവരെ കണ്‍വീനർമാരായും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: മേജോ ജോസഫ്