+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലെനീഷ് ജോണിന് യോഗാചാര്യ പുരസ്കാരം

മെൽബണ്‍ : അഥർവനിക് ക്രിയാ യോഗയിലൂടെ ആരോഗ്യ പ്രശ്നം അനുഭവിക്കുന്നവരെ സഹായിക്കുകവഴി പ്രശസ്തനായ ലെനീഷ് ജോണിന് യോഗാചാര്യ പുരസ്കാരം സമ്മാനിച്ചു.തിരുവനന്തപുരം കാളിമല വരന്പതി മഹോൽസവത്തിൽ നടന്ന ചടങ്ങ
ലെനീഷ് ജോണിന് യോഗാചാര്യ പുരസ്കാരം
മെൽബണ്‍ : അഥർവനിക് ക്രിയാ യോഗയിലൂടെ ആരോഗ്യ പ്രശ്നം അനുഭവിക്കുന്നവരെ സഹായിക്കുകവഴി പ്രശസ്തനായ ലെനീഷ് ജോണിന് യോഗാചാര്യ പുരസ്കാരം സമ്മാനിച്ചു.

തിരുവനന്തപുരം കാളിമല വരന്പതി മഹോൽസവത്തിൽ നടന്ന ചടങ്ങിൽ പാർലമെന്‍റ് അംഗം റിച്ചാർഡ് ഹെയ് അവാർഡ് സമ്മാനിച്ചു. ചടങ്ങിൽ പ്രശസ്ത നടി സനൂഷ, തോട്ടക്കാട് ശശി, അനന്തപുരി ഹിന്ദുധർമ്മപരിഷത് ജനറൽ സെക്രട്ടറി എം.ഗോപാൽ, സ്വാമി ശാന്തി പ്രസാദ്, സി. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

കൊച്ചി വടുതല സ്വദേശിയായ ലെനീഷ് കഴിഞ്ഞ എട്ടു വർഷമായി മെൽബണിലാണ് താമസം. കൊച്ചി വേദ സയൻസ് യോഗാ മാസ്റ്റർ ഇന്ത്യാ ജോസ് ജേക്കബിന്‍റെ കീഴിലാണ് ലെനീഷ് പരിശീലനം നേടിയത്. കഴിഞ്ഞ അഞ്ചു വർഷമായി അഥർവനിക്ക് ക്രിയ പരിശീലിപ്പിക്കുകയും ആരോഗ്യ പ്രശ്നം അനുഭവിക്കുന്നവരെ സഹായിക്കുകയും ചെയ്തതിന് ഓസ്ടേലിയൻ ഇമിഗ്രേഷൻ വകുപ്പ് സമൂഹനന്മയെ കരുതി സിറ്റിഷണ്‍ഷിപ്പിന് നിർദേശിച്ചിരുന്നു. ഇന്ത്യൻ ആചാര്യ അനുഷ്ഠാനങ്ങളെ പ്രോൽസാഹിപ്പിക്കുകയും ഇന്ത്യയിൽ നിന്നും അത് മറ്റ് രാജ്യത്ത് അത് പരിശീലിപ്പിക്കുകയും ചെയ്ത നടപടിയെ റിച്ചാർഡ് ഹേയ് എംപി പ്രശംസിച്ചു.