+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെൽബണ്‍ കത്തീഡ്രലിൽ ദുക്റാന തിരുനാൾ മൂന്നിന്

മെൽബണ്‍: മെൽബണ്‍ സെന്‍റ് അൽഫോൻസ കത്തീഡ്രൽ ഇടവകയിലെ ദുക്റാന തിരുനാൾ ഫോക്നാർ സെന്‍റ് മാത്യൂസ് ദേവാലയത്തിൽ ആഘോഷിക്കും. വൈകുന്നേരം ഏഴിന് നടക്കുന്ന ആഘോഷമായ റാസ കുർബാനക്ക് മാർ ബോസ്കോ പുത്തൂർ മുഖ്യ കാർ
മെൽബണ്‍ കത്തീഡ്രലിൽ ദുക്റാന തിരുനാൾ മൂന്നിന്
മെൽബണ്‍: മെൽബണ്‍ സെന്‍റ് അൽഫോൻസ കത്തീഡ്രൽ ഇടവകയിലെ ദുക്റാന തിരുനാൾ ഫോക്നാർ സെന്‍റ് മാത്യൂസ് ദേവാലയത്തിൽ ആഘോഷിക്കും. വൈകുന്നേരം ഏഴിന് നടക്കുന്ന ആഘോഷമായ റാസ കുർബാനക്ക് മാർ ബോസ്കോ പുത്തൂർ മുഖ്യ കാർമികത്വം വഹിക്കും. കത്തീഡ്രൽ ഇടവക വികാരി ഫാ.മാത്യു കൊച്ചുപുരക്കൽ, ഫോക്നാർ പള്ളി വികാരി ഫാ. ടോമി കളത്തൂർ എന്നിവർ സഹകാർമികരായിരിക്കും.

തുടർന്ന് ഇറ്റലിയിലെ ഓർത്തോണ സെന്‍റ് തോമസ് ബസിലിക്കയിൽ നിന്നും മാർ ബോസ്കോ പുത്തൂരിന്ë നൽകപ്പെട്ട വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ്, കത്തീഡ്രൽ വികാരി ഫാ.മാത്യു കൊച്ചുപുരക്കൽ, കൈക്കാര·ാരായ ജോബി മാത്യു, ബേബിച്ചൻ എബ്രഹാം, പാരീഷ് കൗണ്‍സിൽ അംഗങ്ങൾ എന്നിവർ ചേർന്ന് പിതാവിൽ നിന്ന് ഏറ്റുവാങ്ങും. കത്തീഡ്രൽ ഇടവകക്ക് കൈമാറുന്ന വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് മിക്കലിമിലെ കത്തീഡ്രൽ ചാപ്പലിൽ പ്രതിഷ്ഠിക്കും. വിശുദ്ധകുർബാനക്കുശേഷം തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.

സീറോ മലബാർ സഭ സഭാദിനമായി ആചരിക്കുന്ന ജൂലൈ മൂന്നിന് (തിങ്കൾ) സഭയ്ക്കുവേണ്ടി പ്രത്യേകം പ്രാർഥിക്കാൻ മെൽബണ്‍ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ ആഹ്വാനം ചെയ്തു. സീറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി അംഗീകരിക്കപ്പെട്ടതിന്‍റെ രജതജൂബിലി ആഘോഷിക്കുന്നçദുക്റാന തിരുനാൾ ദിനത്തിൽ രൂപതയുടെ വിവിധ ഇടവകകളിൽ അർപ്പിക്കുന്ന ദിവ്യബലിയിൽ പങ്കെടുത്ത് തീക്ഷണമായി പ്രാർഥിക്കാൻ സഭാദിനത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച പ്രത്യേക സർക്കുലറിലൂടെ മാർ പുത്തൂർ ആവശ്യപ്പെട്ടു.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ