+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊ​യ്ക​യി​ൽ കു​മാ​ര​ഗു​രു​ദേ​വ​ൻ ജ​ന്മ​ദി​ന ഉ​ത്സ​വം 14 മു​ത​ൽ

തി​രു​വ​ല്ല: പൊ​യ്ക​യി​ൽ കു​മാ​ര​ഗു​രു​ദേ​വ​ന്‍റെ 142ാം ജന്മദി​ന മ​ഹോ​ത്സ​വം പ്ര​ത്യ​ക്ഷ ര​ക്ഷാ ദൈ​വ​സ​ഭാ ആ​സ്ഥാ​ന​മാ​യ ഇ​ര​വി​പേ​രൂ​ർ ശ്രീ​കു​മാ​ര ഗു​രു​ദേ​വ ന​ഗ​റി​ൽ 14 മു​ത​ൽ 20 വ​രെ ന​ട​ക്കും.
പൊ​യ്ക​യി​ൽ കു​മാ​ര​ഗു​രു​ദേ​വ​ൻ ജ​ന്മ​ദി​ന ഉ​ത്സ​വം 14 മു​ത​ൽ
തി​രു​വ​ല്ല: പൊ​യ്ക​യി​ൽ കു​മാ​ര​ഗു​രു​ദേ​വ​ന്‍റെ 142-ാം ജന്മദി​ന മ​ഹോ​ത്സ​വം പ്ര​ത്യ​ക്ഷ ര​ക്ഷാ ദൈ​വ​സ​ഭാ ആ​സ്ഥാ​ന​മാ​യ ഇ​ര​വി​പേ​രൂ​ർ ശ്രീ​കു​മാ​ര ഗു​രു​ദേ​വ ന​ഗ​റി​ൽ 14 മു​ത​ൽ 20 വ​രെ ന​ട​ക്കും. 14 ന് ​രാ​ത്രി എ​ട്ടി​ന് എ​ട്ടു​ക​ര സ​മ്മേ​ള​നം ന​ട​ക്കും. പ്ര​സി​ഡ​ന്‍റ് വൈ. ​സ​ദാ​ശി​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി. ​കെ. ജ്ഞാ​ന​ശീ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
15 ന് ​രാ​വി​ലെ 10 ന് ​ന​ട​ക്കു​ന്ന സെ​മി​നാ​ർ ക​വി എം. ​ആ​ർ. രേ​ണു​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി.. ​വി. സ്വാ​മി അ​വ​താ​ര​ക​നാ​കും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ക്കും.17 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് നെ​ല്ലാ​ട് ജം​ഗ്ഷ​നി​ൽ നി​ന്നും ഭ​ക്തി ഘോ​ഷ​യാ​ത്ര. എ​ട്ടി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ. ​സ​ദാ​ശി​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ചെ​റു​കി​ട തൊ​ഴി​ൽ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എം. ​എം. മ​ണി നി​ർ​വ​ഹി​ക്കും. പ​രീ​ക്ഷാ പ​രി​ശീ​ല​ന പ​ദ്ധ​തി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. ത​മി​ഴ്നാ​ട് എം​പി തോ​ൾ തി​രു​മാ​വ​ള​വ​ൻ മു​ഖ്യാ​തി​ഥി​യാ​കും.
18 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ജന്മ​ദി​ന സ​മ്മേ​ള​നം മ​ന്ത്രി കെ. ​ടി. ജ​ലീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. െ രാ​ജ്യ​സ​ഭാ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി ​ജെ കു​ര്യ​ൻ മു​ഖ്യാ​തി​ഥി​യാ​കും. എം ​പൊ​ന്ന​മ്മ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും, അ​ഞ്ചി​ന് മ​ഹി​ളാ സ​മ്മേ​ള​നം വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ത്രി ഏ​ഴി​ന് വി​ദ്യാ​ർ​ഥി യു​വ​ജ​ന സ​മ്മേ​ള​നം മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​വ​ജ​ന സം​ഘം പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത് പു​ത്ത​ൻ ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ. ​എം. ആ​രി​ഫ് എം​പി മു​ഖ്യാ​തി​ഥി​യാ​കും. 19 ന് ​രാ​വി​ലെ 11 മു​ത​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കും. സ​മാ​പ​ന ദി​ന​മാ​യ 20 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യി​റ​ക്ക്, തു​ട​ർ​ന്ന് 6.30 ന് ​ന​ട​ക്കു​ന്ന ദീ​പാ​രാ​ധ​ന​യോ​ടെ ഉ​ത്സ​വ​ത്തി​ന് സ​മാ​പ​ന​മാ​കും.