+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ടു​കു​റ്റി​യി​ൽ പ​ന​ന്പി​ള്ളി സ്മൃ​തി മ​ണ്ഡ​പ​ത്തി​നു തറക്കല്ലിട്ടു

കാ​ടു​കു​റ്റി: രാ​ഷ്ട്രീ​യരം​ഗ​ത്ത് വ്യാ​പ​രി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ലെ​ല്ലാം ശോ​ഭി​ച്ച വ്യ​ക്തി​യും കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ആ​ദ്യ​ത്തെ കേ​ന്ദ്ര മ​ന്ത്രി​യും കാ​തി​ക്കു​ടം സ്വ​ദേ​ശി​യു​മാ​യ പ​ന​ന്പി​ള്
കാ​ടു​കു​റ്റി​യി​ൽ പ​ന​ന്പി​ള്ളി  സ്മൃ​തി മ​ണ്ഡ​പ​ത്തി​നു തറക്കല്ലിട്ടു
കാ​ടു​കു​റ്റി: രാ​ഷ്ട്രീ​യരം​ഗ​ത്ത് വ്യാ​പ​രി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ലെ​ല്ലാം ശോ​ഭി​ച്ച വ്യ​ക്തി​യും കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ആ​ദ്യ​ത്തെ കേ​ന്ദ്ര മ​ന്ത്രി​യും കാ​തി​ക്കു​ടം സ്വ​ദേ​ശി​യു​മാ​യ പ​ന​ന്പി​ള്ളി ഗോ​വി​ന്ദ​മേ​നോ​ന്‍റെ സ്മ​ര​ണ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി സ്മൃ​തി മ​ണ്ഡ​പ​മൊ​രു​ക്കാ​ൻ മു​ൻ​കൈ എ​ടു​ത്ത് കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. 2019 -20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് അഞ്ചു ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് ബ​സ് സ്റ്റാ​ൻഡ് പ​രി​സ​ര​ത്ത് മ​ണ്ഡ​പ​മൊ​രു​ക്കു​ന്ന​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഐ. ​ക​ണ്ണ​ത്ത് നിർമാണോ​ദ്ഘാ​ട​നം നിർവഹിച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ് അ​ധ്യ​ക്ഷ​യാ​യി. സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷന്മാരാ​യ എം.​ആ​ർ. ഡേ​വി​സ്, മേ​ഴ്സി ഫ്രാ​ൻ​സി​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സു​നി​ത ര​മേ​ശ​ൻ, പി.​ വി​മ​ൽകു​മാ​ർ, ജി​നി ആ​ന്‍റ​ണി, ടെ​ഡി സി​മേ​തി, സ​ന്ദീ​പ് അ​രി​യ​ന്പു​റം, അ​സി​സ്റ്റ​ന്‍റ് എ​ൻജി​നീ​യ​ർ ലി​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​ർ​ച്ച് മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.